ബോളിവുഡ് നടന്‍ റണ്‍ബീര്‍ കപൂറിന് ഇ ഡിയുടെ സമൻസ് ; ഓഫീസിൽ നേരിട്ട് ഹാജരാകാൻ നിർദേശം

മുംബൈ : ബോളിവുഡ് നടന്‍ റണ്‍ബീര്‍ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു. ഗെയിംമിംഗ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് വെള്ളിയാഴ്ച ഹാജരാകാന്‍ നടനോട് ഇ ഡി ആവശ്യപ്പെട്ടത്. മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ആപ്പ് ആണ് കേസിന് ആധാരം. വിവിധ ബിനാമി ബാങ്ക് അക്കൗണ്ടുകളിലൂടെ ആപ്പ് മുഖേന കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ ഡി ആരോപിക്കുന്നത്. .

Advertisements

നിയമവിരുദ്ധ വാതുവെപ്പ് വെബ്‌സൈറ്റുകള്‍ക്ക് പുതിയ ഉപയോക്താക്കളെ ചേര്‍ക്കാനും യൂസര്‍ ഐ ഡികള്‍ സൃഷ്ടിക്കാനുമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ആപ്പ്. ഓണ്‍ലൈന്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ഇ ഡി നടത്തിയ റെയ്ഡില്‍ 417 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഛത്തീസ്ഗഢിലെ ഭിലയ് എന്ന മേഖലയില്‍ നിന്നുള്ളവരാണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍. യു എ ഇയിലാണ് ആസ്ഥാനം. ശ്രീലങ്കയിലും നേപ്പാളിലും കാള്‍സെന്ററുകളുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.