കടുത്തുരുത്തി : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ശ്രീജാലകം പദ്ധതിയുടെ ഉദ്ഘാടനം നാളെ ഫെബ്രുവരി 12 ചൊവ്വാഴ്ച മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. സമൂഹത്തില്‍ തൊഴിലും വരുമാനവുമില്ലാത്ത വനിതകളുടെ സാമൂഹ്യവും സാമ്പത്തികവുമായ സ്വാതന്ത്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം വച്ചുകൊണ്ട് നടത്തുന്ന പദ്ധഥിയാണ് ശ്രീജാലകം. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് കടുത്തുരുത്തി മിനിസിവില്‍ സ്റ്റേഷന് അങ്കണത്തില്‍ നടക്കും. യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന് എംപി മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണി തോട്ടുങ്കല്‍, എന്‍.ഷാജിമോള്‍, ആര്.നികിതകുമാര്‍, ടി.കെ. വാസുദേവന്‍ നായര്‍, ശ്രീകലാ ദിലീപ്, എന്‍.ബി. സ്മിത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്.ജയചന്ദ്രന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്. ഷിനോദ്, സിഡിപിഒ ഉദ്യോഗസ്ഥ ഇ.കെ. നമിത, ആസൂത്രണ സമിതി ഉദ്യോഗസ്ഥ ജി.പ്രസാദ്, തലയോലപ്പറമ്പ് സിഎച്ച്സി ഉദ്യോഗസ്ഥന് ഡോ.ബിജു ജോണ്‍, അറുനൂറ്റിമംഗലം സിഎച്ച്സി ഉദ്യോഗസ്ഥ ഡോ. ജി.ഐ. സ്വപ്ന, കെ.ജയകൃഷ്ണന്, ജെയിംസ് പുല്ലാപ്പള്ളി, പി.ജി. ത്രിഗുണസന്, സന്തോഷ് ജേക്കബ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.