കണ്ണൂരില്‍ വീണ്ടും ബോംബേറ്; യുവാവ് കൊല്ലപ്പെട്ടു; അക്രമം വിവാഹവീട്ടിലേക്ക് പോകുംവഴി

കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു. തോട്ടടയിലാണ് സംഭവം. ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് വരുന്നതിനിടെ വാഹനത്തിലെത്തിയ ഒരു സംഘം ജിഷ്ണുവിനും ഒപ്പമുള്ളവര്‍ക്കും നേരെ ബോംബെറിയുകയായിരുന്നു.

Advertisements

ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കല്യാണചടങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തിലേക്ക് നയിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അക്രമിസംഘം ബോംബെറിഞ്ഞ ശേഷം ഓടിരക്ഷപ്പെട്ടു.

Hot Topics

Related Articles