കണ്ണൂർ: കണ്ണൂരിൽ വിവാഹ പാർട്ടിയ്ക്കിടെ ബോംബ് പൊട്ടി മരിച്ച യുവാവിന്റെ വാർത്ത കേരളം ചർച്ച ചെയ്യുന്നതിനിടെ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലെ ബോംബ് നിർമ്മാണം നേരിൽക്കണ്ട കഥ ഫെയ്സ്ബുക്കിലെഴുതിയിരിക്കുകയാണ് മാധ്യമപ്രവർത്തകൻ.
താറാവ് മുട്ടയുടെ വെള്ളയിൽ വെടിമരുന്ന് കുഴയ്ക്കുന്നത് കണ്ടു. വെള്ളാരം കല്ലുകൾ ശേഖരിക്കുന്നത് കണ്ടു. നാടൻ ബോംബിന്റെ പവർ ഹൗസുകൾ വെള്ളാരം കല്ലുകളാണ്. സ്റ്റീൽ ബോംബുകൾക്ക് ചെറിയ സ്റ്റീൽ കറി പാത്രങ്ങളും – മാധ്യമപ്രവർത്തകൻ കെ.വി അനിൽ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലായത്.
കെ. വി അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ജയകൃഷ്ണൻ മാസ്റ്റർ മൊകേരിയിലെ ക്ലാസ് റൂമിൽ കൊല ചെയ്യപ്പെട്ടപ്പോഴാണ് ഞാൻ കണ്ണൂരിൽ എത്തുന്നത്. അന്ന് ഹക്കിം നട്ടാശ്ശേരി സാർ ആയിരുന്നു മംഗളത്തിൽ എന്റെ എഡിറ്റർ. ‘കണ്ണൂരിന്റെ മുറിവിലൂടെ ‘ എന്ന പേരിൽ ഒരു പരമ്പര ചെയ്തു. കർണ്ണാടക സർക്കാരിന്റെ അവാർഡും കിട്ടി. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ ആയിരുന്നു വിഷയം. കൊങ്കിച്ചി പത്തായക്കുന്ന് ഡയമൺഡ് മുക്ക് … എല്ലായിടത്തും പോയി. കവചം പോലെ കൂടെ നിന്നത് പാർട്ടി പ്രവർത്തകർ തന്നെ ആയിരുന്നു. ബോംബ് നിർമ്മാണം നേരിട്ട് കണ്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താറാവ് മുട്ടയുടെ വെള്ളയിൽ വെടിമരുന്ന് കുഴയ്ക്കുന്നത് കണ്ടു. വെള്ളാരം കല്ലുകൾ ശേഖരിക്കുന്നത് കണ്ടു. നാടൻ ബോംബിന്റെ പവർ ഹൗസുകൾ വെള്ളാരം കല്ലുകളാണ്. സ്റ്റീൽ ബോംബുകൾക്ക് ചെറിയ സ്റ്റീൽ കറി പാത്രങ്ങളും….എം – സീലും. അക്കാലത്ത് കണ്ണൂരിൽ ഇത്തരം ചെറിയ പാത്രങ്ങളുടെ വിൽപ്പന കലക്ടർ നിരോധിച്ചിരുന്നു. നെഞ്ചും മുഖവും ഒരു തെങ്ങിൽ ചേർത്ത് അമർത്തി നിന്നാണ് ബോംബ് വരിഞ്ഞു കെട്ടുന്നത്. കെട്ടുന്നതിനിടെ ബോംബ് പൊട്ടിയാലും കൈകളേ പോവൂ.
ജീവൻ പണയം വച്ച് ജീവൻ എടുക്കാനുള്ള കളി ! എന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ കണ്ണൂരിൽ ഉള്ളവരാണ്. ശുദ്ധഹൃദയർ. പക്ഷേ, കല്യാണ വീട്ടിലും ബോംബും കൊണ്ട് വരുന്ന സംസ്ക്കാരം അപകടകരമാണ്. മടിയിൽ കനം ഇല്ലാത്തവന് വഴിയിൽ ഭയക്കേണ്ട… പക്ഷേ, മടിയിൽ ബോംബ് ഉള്ളവന് വഴിയിൽ ഭയക്കണം സാർ ! ചാവുന്നതിനും… കൊല്ലുന്നതിനും … ഒരു കാരണം വേണം ! കണ്ണൂർ അല്ല… കണ്ണീർ ആണ് !