മുംബൈ: മുംബൈയില്‍ ബോബ് സ്ഫോടനം നടത്തുമെന്ന ഭീഷണിയേതുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കി. ശനിയാഴ്ച വൈകിട്ട് കണ്ട്രോള് റൂമിലേക്കാണ് അജ്ഞാതന്റെ ഫോണ്‍ കോള്‍ എത്തിയത്.
മുംബൈയില്‍ ഉടന്‍ സ്ഫോടനം നടക്കുമെന്ന് മാത്രമായിരുന്നു സന്ദേശം. ഇതിന് പിന്നാലെ മുംബൈയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം ബോംബ് സ്ക്വാഡ് അടക്കമുള്ളവര്‍ പരിശോധന നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഫോണ്‍ കോള്‍ സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് മുംബൈ പോലീസിന് ഭീഷണി സന്ദേശം ലഭിക്കുന്നത്.
ആര്‍ബിഐ ഗവര്‍ണറും കേന്ദ്ര ധനമന്ത്രിയും രാജിവച്ചില്ലെങ്കില്‍ മുംബൈയില്‍ 11 ഇടങ്ങളില്‍ ബോംബ് വയ്ക്കുമെന്നായിരുന്നു നേരത്തേ ലഭിച്ച സന്ദേശം. സംഭവത്തില്‍ വഡോദരയില്‍ നിന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു