തൃശൂർ നഗരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ബോൺ നത്താലെ ആഘോഷങ്ങളുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 9.30 വരെയാണ് നഗരത്തിൽ ഭാഗിക ഗതാഗത നിയന്ത്രണവും സ്വരാജ് റൗണ്ടിൽ പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തിയിരിക്കുന്നത്.
സ്വരാജ് റൌണ്ടിൽ ചൊവാഴ്ച രാവിലെ 5 മുതൽ പരിപാടി അവസാനിക്കുന്നത് വരെ യാതൊരുവിധ വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. വാഹനങ്ങൾ സ്വരാജ് റൌണ്ടിന് പുറത്ത് കോലോത്തുംപാടം ഇൻഡോർ സ്റ്റേഡിയം, അക്വാട്ടികിന് സമീപമുളള കോർപറേഷൻ പാർക്കിങ്ങ് ഗ്രൌണ്ട് , പളളിത്താമം ഗ്രൌണ്ട്, ശക്തൻ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണെന്നും പോലീസ് അറിയിച്ചു