കോട്ടയം: നിങ്ങളുടെ കയ്യിൽ വായിച്ച പുസ്തകങ്ങളുടെ ശേഖരം ഉണ്ടോ..? ഈ പുസ്തകം ദാനം ചെയ്യാൻ താല്പര്യം ഉണ്ടോ..? എങ്കിൽ പഞ്ചമിയുമായി ബന്ധപ്പെടു. നിങ്ങൾക്ക് ആദിവാസി പിന്നാക്ക മേഖലയിലേയ്ക്കു പുസ്തകങ്ങൾ ദാനം ചെയ്യാം. പഞ്ചമിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഭാഗമായാണ് പുസ്തകങ്ങൾ ദാനം ചെയ്യുന്നത്.ഫോൺ : 9400202108.
പഞ്ചമിയുടെ അഭ്യർത്ഥന ഇങ്ങനെ
2018 ലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തിയത് ഇടുക്കിയിലെ ആദിവാസിമേഖലകളിലായിരുന്നു. അവിടെ വെച്ച് ഒരു ആദിവാസി യുവാവ് ഞങ്ങളോട് വായിക്കുവാൻ പുസ്തകം ചോദിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ആദ്യമായിട്ടാണ് ഒരാൾ ഞങ്ങളോട് പുസ്തകം ആവശ്യപ്പെട്ടതായി പഞ്ചമിയുടെ പ്രവർത്തകർ പറയുന്നു. അപ്പോൾ ഞങ്ങളുടെ കയ്യിൽ പുസ്തകം ഇല്ലായിരുന്നു. പിന്നീട് ഞങ്ങൾ ആദിവാസിമേഖലകളിൽ ലൈബ്രറികൾ തുടങ്ങുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. പൊതുജനങ്ങളിൽ നിന്നും സംഭാവനയായി സ്വീകരിച്ച 1500 പുസ്തകങ്ങളുമായി ഇടമലക്കുടിയിൽ ഞങ്ങളുടെ ആദ്യത്തെ ലൈബ്രറി രൂപീകരിച്ചു. ആദിവാസി മേഖലകളിൽ ലൈബ്രറി തുടങ്ങുന്നതിനു വേണ്ടിയുള്ള കൂട്ടായ്മയാണ് പഞ്ചമി പുസ്തകശാല. ഇപ്പോൾ ഇടുക്കി ,വയനാട്, മലപ്പുറം എന്നിവിടങ്ങളിലായി 8 ലൈബ്രറികൾ രൂപീകരിച്ച് കഴിഞ്ഞു. മറ്റു ചില സ്ഥലങ്ങളിൽ ലൈബ്രറി രൂപീകരണ ചർച്ചകൾ നടന്നുവരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് ഇനിയും പുസ്തകങ്ങൾ ആവശ്യമുണ്ട്. പൊതുജനപങ്കാളിതത്വാടുകൂടിയുള്ള ലൈബ്രറി രൂപീകരണത്തിൽ തങ്കൾക്കും പങ്കാളിയാകാം
വായന കഴിഞ്ഞ/ പുതിയ പുസ്തകങ്ങൾ തന്ന് ഈ സംരംഭത്തോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഫോൺ : 9400202108.