പള്ളം: ബുക്കാനൻ ഇൻസ്റ്റിറ്റിയൂഷൻ ഗേൾസ് ഹൈസ്‌കൂൾ ‘വിജയ സ്മിതം 2025 ‘ മെറിറ്റ് ഡേ ആഘോഷിച്ചു.സി.എം.എസ് സ്‌കൂൾസ് കോർപറേറ്റ് മാനേജർ റവ.സുമോദ് .സി.ചെറിയാൻ ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ വച്ച് എസ്.എസ്.എൽ.സി. ഫുൾ എ പ്ലസ് കാരെയും 100 % വിജയം നേടിത്തന്ന മുഴുവൻ കുട്ടികളെയും മറ്റ് പ്രതിഭകളെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. റവ.ചെറിയാൻ തോമസ്, ഡോ. ആശ സൂസൻ ജേക്കബ്, മീനുമറിയം ചാണ്ടി, അനില ജോയ് ,ടി.രവീന്ദ്രകുമാർ, കുമാരി. അഭിരാമി .കെ .എസ്‌ഹെഡ്മിസ്ട്രസ്സ് ബീന മേരി ഇട്ടി എന്നിവർ സന്നിഹിതരായിരുന്നു.
Advertisements