കൊച്ചി, 12-06-2025: എറണാകുളം ജില്ലയിലെ നിർധനകുടുംബങ്ങളിൽ നിന്നുള്ള 500 കുട്ടികൾക്ക് ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയും അവരുടെ സാമൂഹികപ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സും ചേർന്ന് പഠനോപകരണങ്ങൾ സമ്മാനിച്ചു. വരാപ്പുഴ, കടമക്കുടി, കോട്ടുവള്ളി, ആലുവ, ചിറ്റൂർ എന്നിവിടങ്ങളിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് സഹായം നൽകിയത്.
ആസ്റ്റർ മെഡ്സിറ്റിയിലെ ചികിത്സയിലൂടെ അപൂർവ്വരോഗത്തിൽ നിന്ന് മോചനം നേടിയ ഇസ്വ ഫാത്തിമയാണ് പഠനസാമഗ്രികൾ കുട്ടികൾക്ക് വിതരണം ചെയ്തത്. വൃക്കകളിലേക്ക് മൂത്രം തിരികെ സഞ്ചരിച്ച് അവിടെ നീർവീക്കമുണ്ടാക്കുന്ന ഹൈഡ്രോനെഫ്രോസിസ് എന്ന ഗുരുതരരോഗത്തിൽ നിന്നാണ് ഇസ്വ ഫാത്തിമയെ ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാർ രക്ഷിച്ചത്. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ദിലീപ് പണിക്കരും ഇസ്വ ഫാത്തിമയും ചേർന്ന് പഠനസാമഗ്രികളുമായി യാത്ര തിരിച്ച വാഹനം ആസ്റ്റർ മെഡ്സിറ്റി സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദറിന്റെയും മറ്റു ആശുപത്രി അധികൃതരുടെയും സാന്നിധ്യത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ അധ്യയന വർഷത്തിലേക്ക് കടക്കാൻ തയാറെടുക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി ആസ്റ്റർ മെഡ്സിറ്റിയിലെ എല്ലാ ഡിപ്പാർട്മെന്റുകളും മുന്നിട്ടിറങ്ങി. ആലുവയിലെ യു.സി. കോളേജും പിന്തുണ നൽകി.
പുസ്തകങ്ങൾ, സ്കൂൾ ബാഗുകൾ, കുടകൾ, മറ്റ് സ്റ്റേഷണറി സാധനങ്ങൾ എന്നിവ അടങ്ങിയ പാക്കേജുകളാണ് കുട്ടികൾക്ക് വിതരണം ചെയ്തത്.