പ്രതിസന്ധികളെ സുവർണ ബൂട്ടിനാൽ തട്ടിയകറ്റി താരമായി നിതിൻ ; ബസേലിയസിന്റെ കളിമുറ്റത്ത് വീണ്ടും അന്തർ സ​ര്‍​വ​ക​ലാ​ശാ​ല ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; എം.ജി വീണ്ടും ചാമ്പ്യന്മാരായപ്പോൾ മധ്യ നിരയിൽ കളി മെനഞ്ഞത് പള്ളിക്കത്തോട്ടുകാരൻ നിതിന്റെ കാലുകൾ

പള്ളിക്കത്തോട് : ബസേലിയോസ് കളി മുറ്റത്ത് വീണ്ടും എംജി സർവകലാശാല യിലൂടെ അന്തർ സർവ്വകലാശാല ഫുട്ബോൾ ബോൾ ചാമ്പ്യൻഷിപ്പ് എത്തുമ്പോൾ മധ്യനിരയിൽ കളിയഴകിന്റെ കളങ്ങൾ എഴുതിച്ചേർത്തത് പള്ളിക്കത്തോട്ടുകാരൻ നിതിന്റെ ബൂട്ടുകൾ. കോതമംഗലത്തെ അതെ അന്തർസർവകലാശാല 4 ഫുട്ബോൾ ടൂർണമെൻറ് തിരശ്ശീല വീഴുമ്പോൾ അപ്പോൾ പള്ളിക്കത്തോട് സ്വദേശി നിതിൻ വിൽസണിന് കയ്യിലുണ്ടായിരുന്നത് ചാമ്പ്യൻഷിപ്പ് ട്രോഫി മാത്രമായിരുന്നില്ല ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച മധ്യനിരയിലെ തന്ത്രശാലി എന്ന പേര് കൂടിയായിരുന്നു. ഏറ്റവും മികച്ച മിഡ്ഫീൽഡർ എന്ന പുരസ്കാരവും നേടിയാണ് കോതമംഗലത്ത് നിന്നും നിതിൻ കോട്ടയത്തിന് വണ്ടി കയറിയത്.

Advertisements

ദിവസവേതന തൊഴിലാളിയായ അച്ഛൻ വിൽസണിന്റെ കഠിനാധ്വാനത്തിന്റെ ചിറകിലേറി തന്റെ സ്വപ്നത്തിലേയ്ക്ക് പറക്കുകയാണ് പള്ളിക്കത്തോട് മുക്കാലി സ്വദേശി നിതിൻ വിൽസൺ. കോതമംഗലത്ത് നടന്ന എം.ജി. ദ​ക്ഷി​ണ മേ​ഖ​ല അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഫു​ട്ബാ​ള്‍ ചാ​മ്പ്യന്‍​ഷി​പ്പി​ല്‍ ആ​തി​ഥേ​യ​രാ​യ എം.​ജി സ​ര്‍​വ​ക​ലാ​ശാ​ല ചാ​മ്പ്യന്‍​മാ​രായപ്പോൾ ആ വിജയ വഴിയിൽ നിതിന്റെ സംഭാവനയും ശ്രദ്ധേയമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചാമ്പ്യൻഷിപ്പിലെ മികച്ച മധ്യനിരക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം ബസേലിയസ് കോളേജിലെ ഒന്നാം വർഷ ബോട്ടണി വിദ്യാർത്ഥി നിതിന്‍ വില്‍സണിനെയാണ്. പരിമിത സാഹചര്യങ്ങളെ തരണം ചെയ്ത് കഷ്ടതകളിലും കഠിനാധ്വാനത്താലുമാണ് നിതിൻ നാടിന് അഭിമാനമായി മാറിയത്. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് നിതിൻ കോട്ടയം ബസേലിയസ് കോളേജിൽ ഉപരിപഠനത്തിനായി എത്തുന്നത്. ഇതിനോടകം കോട്ടയം ജില്ലാ ഫുട്ബോൾ സീനിയർ ടീമിനെ പ്രതിനിധീകരിച്ചും നീതിൻ ബൂട്ടണിഞ്ഞിട്ടുണ്ട്.

ജില്ലയെ പ്രതിനിധീകരിച്ച് ആറ് വർഷമായി കളിച്ച നിതിൻ കേരളത്തിന് വേണ്ടി ഒരു വർഷം മധ്യ നിരയും കാത്തു. സബ്ർദോ മുഖർജി നാഷണൽ കപ്പിലും ഇതിനോടകം തന്റെ കഴിവ് തെളിയിച്ചു. കെ.എസ് ഇ ബി ടീമിൽ ഗസ്റ്റ് പ്ലയർ ആയും നിതിൻ ബൂട്ടണിഞ്ഞിട്ടുണ്ട്. നിർദന കുടുംബത്തിൽ മതിയായ സാഹചര്യങ്ങളില്ല എന്ന പ്രതിസന്ധിയെയും തന്റെ കളി മികവ് കൊണ്ട് പരാജയപ്പെടുത്തി ജില്ലയിൽ അഭിമാന താരമാവുകയാണ് ഈ യുവതാരം. വിജയങ്ങൾ എല്ലാം തുടക്കം മാത്രമായി കാണുന്ന നിതിൻ കൂടുതൽ പടവുകൾ താണ്ടുവാനുള്ള തയ്യാറെടുപ്പിലാണ്.

എന്നെങ്കിലും ഒരിക്കൽ ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി ബൂട്ടണിയണം എന്നുള്ളതാണ് ഈ കൊച്ചു മിടുക്കന്റെ സ്വപ്നം. മുക്കാലി പൊടിമറ്റം വീട്ടിൽ വിൽസൺ വൽസമ്മ ദമ്പതികളുടെ മുത്ത മകനാണ് നിതിൻ .സഹോദരി നീതു. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.