കൊടുങ്ങല്ലൂരിൽ നടുറോഡിൽ മോട്ടോർ ബൈക്ക് അഭ്യാസം; യുവാവിനെ പിടികൂടി പൊലീസ്; സ്റ്റേഷനിലെ ചില്ലും വാതിലും അടിച്ചു തകർത്തു

തൃശ്ശൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരിൽ നടുറോഡിൽ മോട്ടോർ ബൈക്ക് അഭ്യാസം നടത്തിയ യുവാവിനെ പിടികൂടി പോലീസ്. ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷാ എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പിടികൂടിയതിന് ശേഷവും യുവാവ് പരാക്രമം തുടർന്നു. പൊലീസ് സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്തു. 

Advertisements

ഇന്നലെ രാത്രി പടാകുളം പെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നത്. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. അറസ്റ്റ് രേഖപ്പെടുത്തി യുവാവിനെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. 

Hot Topics

Related Articles