ചെങ്ങന്നൂര്‍(ആലപ്പുഴ): മകനെ ബാറിന് പുറത്ത് മറന്ന് വച്ച് പിതാവ്. ഇന്നലെ ഉച്ചയ്ക്ക് ചെങ്ങന്നൂരിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന 10 വയസ്സുകാരന് മകനെ പുറത്തുനിര്‍ത്തി പിതാവ് ബാറില്‍ കയറുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും പിതാവിനെ കാണാതിരുന്നതിനാല്‍ കുട്ടി നിര്‍ത്തിയ ഇടത്ത് നിന്നും ഇറങ്ങി നടന്നു. അസം സ്വദേശികളുടെ മകനാണു വഴിയോ ഭാഷയോ വശമില്ലാതെ ചെങ്ങന്നൂരില്‍ അലഞ്ഞത്.
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയില്‍ എത്തിയതായിരുന്നു പിതാവും മകനും. ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതി, മകനെ കാണാതായതോടെ പരിഭ്രാന്തയായി ആശുപത്രി പരിസരത്തു തിരച്ചില്‍ നടത്തിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. യുവതിയോടു പറയാതെ ഇവര്‍ പുറത്തുപോയി. പിന്നീട്, കുട്ടിയെ പുറത്തുനിര്‍ത്തി ഇയാള്‍ നഗരത്തിലെ ബാറില്‍ കയറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഡിവൈഎസ്പി ഡോ. ആര്.ജോസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം തിരച്ചില്‍ തുടങ്ങി. ഇതിനിടെ കുട്ടിയുടെ പിതാവിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു. പിതാവിനെ കാണാതെ പരിഭ്രാന്തനായ കുട്ടി മാര്‍ക്കറ്റ് പരിസരത്ത് അലയുന്നതിനിടെ കണ്ടെത്തുകയായിരുന്നു. കാണാതായ കുട്ടിയെ പൊലീസ് കണ്ടെത്തിയത് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ്.