കുളിക്കുന്നതിനിടെ അപകടം; കൊല്ലം മണ്‍റോ തുരുത്തിൽ 21 കാരൻ മുങ്ങി മരിച്ചു

കൊല്ലം: കൊല്ലം മണ്‍റോ തുരുത്തിൽ യുവാവ് മുങ്ങി മരിച്ചു. കൊല്ലം ചവറ സ്വദേശി നജ്മൽ (21)ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമായി മണ്‍റോതുരുത്തിൽ പുളിമൂട്ടിൽ പാലത്തിന് സമീപം കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്.

Advertisements

സംഭവം നടന്നയുടനെ സുഹൃത്തുക്കള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

Hot Topics

Related Articles