തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഭിജിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്ലസ് വൺ .. രാവിലെ പുത്തൻതോപ്പ് കടലിൽ മത്സ്യബന്ധന വലയിൽ കുരുങ്ങിയാണ് അഭിജിത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. മര്യനാട് എത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Advertisements

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. കടലിൽ മുങ്ങിത്താഴ്ന്ന മൂന്നു പേരിൽ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. നബീൽ, അഭിജിത് എന്നിവരെയാണ് തിരയിൽപെട്ട് കാണാനായത്.
