ചങ്ങനാശേരി: ബ്രഹ്മാകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്യത്തിൽ മതുമൂലയിൽ നിർമിക്കുന്ന ചങ്ങനാശേരി ആസ്ഥാന മന്ദിരത്തിന്റെ ഭൂമി പൂജയും ശിലാന്യാസവും 2023 ജനുവരി 22 ഞായറാഴ്ച നടക്കും .
മതുമുല അന്നപൂർണേശ്വരി ക്ഷേത്രത്തിന് സമീപമാണ് പുതിയ നിർമ്മാണം നടക്കുന്നത്. രാവിലെ 9.45ന് നടക്കുന്ന ശിലാന്യാസ കർമ്മം പ്രജാപിത ബ്രഹ്മാകുമാരീസ് തമിഴ്നാട് ,സൗത്ത് കേരളം, പുതുച്ചേരി സർവീസ് കോർഡിനേറ്റർ രാജയോഗിനി ബ്രഹ്മാകുമാരി ബീന ബഹൻജി നിർവഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ചങ്ങനാശ്ശേരി പാലാത്ര ഈസ്റ്റ് വെസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം രാജയോഗിനി ബ്രഹ്മാകുമാരി ബീന ബഹൻ നടത്തും .അഡ്വ. ജോബ് മൈക്കിൾ (ബഹു; എംഎൽഎ ചങ്ങാനാശേരി) അധ്യക്ഷനാകും.
ചങ്ങാനാശേരി നഗരസഭ ചെയർപേഴ്സൺ സന്ധ്യാ മനോജ് വിശിഷ്ടാഥിതിയാകും. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് സ്വാമി നിർവിണ്ണാനന്ദജി മഹാരാജ് അനുഗ്രഹപ്രഭാഷണം നടത്തും.
നഗരസഭ കൗൺസിലർ റെജി കേളമാട്ട്, വാഴപ്പള്ളി എൻഎസ്എസ് കരയോഗം പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപ്പിള്ള, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോന്നാട്ട്, വിശ്വകർമ്മ സർവീസ് സൊസൈറ്റി ശാഖ പ്രസിഡന്റ് കെ.ആർ. രവീന്ദ്രൻ എന്നിവർ സംസാരിക്കും.
പരിപാടികൾക്ക് മുന്നോടിയായി 2023 ജനുവരി 21 ന് പെരുന്ന ഗൗരീ മഹളിൽ വൈകിട്ട് അഞ്ചിന് മനഃശാന്തിക്കും ശക്തിക്കും ധ്യാനം’ എന്ന വിഷയത്തിൽ ബ്രഹ്മാകുമാരീസ് സർവീസ് കോർഡിനേറ്റർ രാജയോഗിനി ബ്രഹ്മാകുമാരി ബീനാ ബഹൻജി സംസാരിക്കും. ആർ എസ് എസ് സംസ്ഥാന സമ്പർക്ക പ്രമുഖും ജന്മഭൂമി ജനറൽ മാനേജരുമായ കെ.ബി. ശ്രീകുമാർ, കോട്ടയം നാഷണൽ ഹോമിയോപ്പതി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മനോരോഗ ചികിത്സാ വിഭാഗം അസി. പ്രൊഫ. ഡോ. ധനരാജ് കുമാർ റാണ, ചാർട്ടഡ് എൻജിനീയർ പി.പി. ധീരസിംഹൻ എന്നിവർ അതിഥികളാകും,
ഇതിന്റെ ഭാഗമായി ചങ്ങനാശേരി ബ്രഹ്മാ കുമാരീസ് സെന്ററിൽ 2023 ജനുവരി 23, 24, 25 തിയതികളിൽ നടക്കുന്ന 1 മണിക്കൂർ വീതമുള്ള രാജയോഗ പരിശീലന ക്ലാസിൽ എല്ലാവർക്കും പങ്കെടുക്കാം.
പ്രഭാത ബാച്ച് രാവിലെ ഏഴിനും, സായാഹ്ന ബാച്ച് വൈകുന്നേരം അഞ്ചിനും നടക്കും. പത്രസമ്മേളനത്തിൽ രാജയോഗിനി ബ്രഹ്മാ കുമാരി പങ്കജം ബഹൻ, പി.എൻ.കെ പിള്ള, മുൻ വൈസ് ചെർമാൻമാർ, കോട്ടയം മുൻ കൗൺസിൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.