ബ്രഹ്മപുരം തീ പിടുത്തം; ശ്വാസ സംബന്ധമായ അസുഖം മൂലം ചികിത്സ തേടിയത് 678 പേർ; സ്ഥിതി അതീവ ഗുരുതരമെന്നു വ്യക്തമാക്കിയ കണക്കുകൾ പുറത്ത് 

കൊച്ചി : ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം 678 പേര്‍ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. ഇതില്‍ 421 പേര്‍ ക്യാമ്ബില്‍ പങ്കെടുത്തതാണ്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അടക്കം ഇതില്‍ ഉള്‍പ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരത്തേത് അസാധാരണ സാഹചര്യമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇനിയൊരു ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രഹ്മപുരം പ്രത്യേക യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രിമാരായ എം.ബി. രാജേഷും പി.രാജീവും.

Advertisements

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നാളെ മുതല്‍ മേയ് വരെ നീളുന്ന 82 ദിവസത്തെ കര്‍മ്മപദ്ധതി നടപ്പാക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കും. ഹരിത കര്‍മ്മ സേന വഴി അജൈവ മാലിന്യം വാതില്‍പ്പടി ശേഖരണം നടത്തും. ഫ്ലാറ്റുകളുടെ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ നല്‍കുന്ന സമയപരിധി ജൂണ്‍ 30 ആക്കി. കളക്ടറേറ്റിലും തദ്ദേശസ്ഥാപനങ്ങളിലും വാര്‍ റൂം തുറക്കും, ഒരു വര്‍ഷം കൊണ്ട് ചെയ്യേണ്ട കര്‍മ്മ പദ്ധതി മൂന്നുമാസം കൊണ്ട് നടപ്പാക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണ സമിത രൂപീകരിച്ചു, ശുചിത്ന മിഷന്‍ ഡയറക്ടര്‍, തദ്ദേശവകുപ്പ് ചീഫ് എന്‍ജിനീയര്‍, ജില്ലാ കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, കെല്‍സ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സമിതി. നാളെ മുതല്‍ മാലിന്യനീക്കം പുനരാരംഭിക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. മാലിന്യ നീക്കം തടസ്സപ്പെട്ടത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൊച്ചി നഗരത്തിലുണ്ടാകും അതും ഉടന്‍ പരിഹരിക്കാന്‍ ശ്രമം ഉണ്ടാവണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.