കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഞായറാഴ്ച പടർന്ന തീ പൂർണമായും അണച്ചു. വീണ്ടും തീപിടിത്തമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ അഗ്നിശമന സേന ബ്രഹ്മപുരത്ത് തുടരുകയാണ്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം ആരംഭിച്ചതായി അഗ്നി രക്ഷാസേന അറിയിച്ചു.
കഴിഞ്ഞ തവണ ഉറപ്പുനൽകിയ സുരക്ഷ നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിക്കുകയും ചെയ്തു. ദിവസങ്ങളോളം നീണ്ടുനിന്ന തീയും പുകയും ശ്രമിച്ചിട്ട് ദിവസങ്ങള്‍ മാത്രമാകുമ്പോഴാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സെക്ടര്‍ ഏഴില്‍ വീണ്ടും തീപിടുത്തമുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വലിയ തോതിൽ മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്നതിൻ്റെ അടിയിൽ നിന്നാണ് തീ പടർന്നത് എന്നാണ് വിവരം. ബ്രഹ്മപുരത്തെ തീ അണഞ്ഞെങ്കിലും പുക ഉയരുന്നുണ്ട്. കരിമുഗള്‍, അമ്പലമുഗള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പുക എത്തി. കഴിഞ്ഞ തവണ തീപിടിത്തം ഉണ്ടായതിനു പിന്നാലെ വീണ്ടും തീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിരുന്നു. അതുകൊണ്ടാണ് തീപിടിത്തം തുടങ്ങിയപ്പോള്‍ തന്നെ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
അതേസമയെ തീപിടുത്തം ഉണ്ടായതെങ്ങനെയെന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ തവണ ബ്രഹ്മപുരത്ത് ഉണ്ടായ തീപിടിത്തം 12 ദിവസത്തിന് ശേഷമാണ് പൂർണമായും അണക്കാൻ സാധിച്ചത്. തുടർന്ന് പ്രദേശവാസികൾ വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വന്നത്. പുക ശ്വസിച്ചതിനെ തുടർന്ന് ആരോഗ്യ പരിശോധനകളും മറ്റും നടത്തേണ്ടി വന്നിരുന്നു.