റിയോ ഡി ജനീറോ : ‘ഭൂമിയിലെ ഏകാന്ത മനുഷ്യന്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രസീലിലെ തദ്ദേശീയ ഗോത്രവിഭാഗത്തില്‍ അവശേഷിച്ചിരുന്ന ഏക മനുഷ്യന്‍ മരിച്ചതായി റിപ്പോര്‍ട്ട്.
Advertisements
ബൊളീവിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റൊണ്‍ഡോണിയ സംസ്ഥാനത്തെ വനമേഖലയിലായിരുന്നു താമസം. 23ന് വനത്തില്‍ മൃതദേഹം കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനങ്ങളുമായി സമ്പര്‍ക്കമില്ലാതെ വനത്തില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന പ്രത്യേക ഗോത്രവിഭാഗത്തിലുണ്ടായിരുന്ന ആറുപേര്‍ 1995-ല്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഘത്തിലെ അവശേഷിച്ച, ഏകദേശം 60 വയസ്സുള്ളയാളാണ് ഇപ്പോള്‍ മരിച്ചത്. ഖനി മാഫിയയുടെയും മരംകൊള്ളക്കാരുടെയും കുടിയേറ്റക്കാരുടെയും ഭീഷണിയിലാണ് ബ്രസീലിലെ തദ്ദേശീയ ഗോത്രവിഭാഗങ്ങള്‍.