ബാഴ്‌സലോണ : മുൻ ബ്രസീലിയൻ താരം ഡാനി ആല്‍വസിന്റെ ഇതിഹാസ പദവി തിരിച്ചെടുത്ത് ബാഴ്‌സലോണ. ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണ് സ്പാനിഷ് ക്ലബ് നിർണായക തീരുമാനമെടുത്തത്. ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച താരമായ ആല്‍വസ്, 300ഓളം മാച്ചുകളില്‍ ക്ലബിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. ക്ലബിനൊപ്പം മേജർ കിരീടങ്ങളെല്ലാം സ്വന്തമാക്കി. ഇതിന്റെ ആദര സൂചകമായാണ് 40 കാരന് ഇതിഹാസ പദവി നല്‍കി ആദരിച്ചത്.
അതേസമയം, നിശാ ക്ലബില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസിലാണ് അടുത്തിടെ നാല് വർഷവും ആറുമാസവും മുൻ ബ്രസീലിയൻ താരത്തെ കോടതി ശിക്ഷിച്ചത്. 2022 ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം. കരിയറിലെ അവസാന ഘട്ടത്തില്‍ മെക്‌സിക്കൻ ക്ലബായ പ്യൂമാസ് ആല്‍വെസുമായി കരാറിലെത്തിയിരുന്നു. കേസില്‍ ഉള്‍പ്പെട്ടതിനാല്‍ താരവുമായുള്ള കരാർ ക്ലബ് നേരത്തെ റദ്ദാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാഴ്‌സയുടെ 125 വർഷത്തെ ചരിത്രത്തില്‍ 102 താരങ്ങള്‍ക്ക് മാത്രമാണ് ഇതിഹാസ പദവി നല്‍കിയത്. ജോഡി ആല്‍ബ, സെർജിയോ ബുസ്‌കെറ്റ്‌സ്, ജെറാർഡ് പിക്വെ എന്നിവർക്കാണ് അവസാനമായി പദവി നല്‍കിയത്.