“കരുത്തായത് കുടുംബത്തിന്റെ പിന്തുണയും ശക്തിയും”; അർബുദത്തെ തോൽപ്പിച്ച അനുഭവം പങ്കുവെച്ച് നിഷ ജോസ് കെ മാണി

കോട്ടയം: തന്റെ ജീവിതത്തിലെ വലിയ ഒരു പ്രതിസന്ധി ഘട്ടത്തെ ധൈര്യത്തോടെ മറികടന്ന അനുഭവം പങ്കുവെയ്ക്കുകയാണ് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. കുടുംബത്തിന്റെ പിന്തുണയും ശക്തിയും അർബുദത്തെ പ്രതിരോധിക്കാനുള്ള പ്രചോദനമായെന്ന് നിഷ ജോസ് പറഞ്ഞു.
ഫേസ് ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് നിഷ ജോസ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisements

എല്ലാ വർഷവും മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് സ്തനാർബുദം കണ്ടെത്തിയതെന്നും നിഷ പറയുന്നു. അർബുദത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ലായിരുന്നു. മാമോഗ്രാം വഴി മാത്രം കണ്ട് പിടിച്ചതാണ് തന്റെ രോ​ഗം. രണ്ട് അനു​ഗ്രഹമാണ് എനിക്ക് ലഭിച്ചത്. ഒന്ന് കുടുംബത്തിന്റെ പിന്തുണ, രണ്ടാമതായി തനിക്ക് ഉള്ളിലുള്ള കരുത്താണെന്നും നിഷ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാൻസറിനെ തോൽപ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഉണ്ടായിരുന്നതായി നിഷ ജോസ് പറഞ്ഞു. ക്യാൻസറിനെ കീഴടക്കിയിട്ടേയുള്ളൂ കാര്യമെന്ന് ചിന്തിച്ചുവെന്നും അവർ പറഞ്ഞു.

Hot Topics

Related Articles