കൈക്കൂലിക്കാരി എൽസിയുടെ അറസ്റ്റ്: എം.ജി സർവകലാശാലയിലേയ്ക്ക് കെ.എസ്.യു മാർച്ച്; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്; വീഡിയോ കാണാം

കോട്ടയം: കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ആർപ്പൂക്കര സ്വദേശി എൽസി അടക്കമുള്ളവരുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നേതൃത്വത്തിൽ എം.ജി സർവകലാശാലയിലേയ്ക്കു നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാലയ്ക്കു മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. പൊലീസ് ഉയർത്തിയ ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ഇതേ തുടർന്നു പ്രവർത്തകർ ബാരിക്കേഡിനു മുന്നിൽ നിൽക്കെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.

Advertisements

അതിരമ്പുഴയിൽ നിന്നും ആരംഭിച്ച പ്രകടനം എം.ജി സർവകലാശാല കവാടത്തിനു മുന്നിൽ പൊലീസ് തടഞ്ഞു. ഇതേ തുടർന്നാണ് സംഘർഷമുണ്ടായത്. ഒരു മണിക്കൂറോളം പ്രദേശത്ത് സംഗർഷാവസ്ഥ തുടർന്നു. തുടർന്നു ചേർന്ന യോഗം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ പി.കെ വൈശാഖ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles