കൈക്കൂലിക്കേസിൽ അറസ്റ്റിലായ ആർപ്പൂക്കര സ്വദേശിയായ എൽസി സർവകലാശാലയിലെ ഇടത് യൂണിയനിൽ അംഗം; എൽസി യൂണിവേഴ്‌സിറ്റിയിലെ സമരത്തിൽ പങ്കെടുക്കുന്ന ചിത്രവുമായി കെ.എസ്.യു ജില്ലാ പ്രസിഡന്റിന്റെ പരിഹാസം; എൽസിയെ പുറത്താക്കിയെന്ന് സംഘടന

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടിയിലായ എം.ജി സർവകലാശാല അസിസ്റ്റന്റ് ആർപ്പൂക്കര സ്വദേശി എൽസിയെയും എം.ജി സർവകലാശാലയിലെ ഇടത് യൂണിയനെയും പരിഹസിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്. എൽ.സി ഇടത് യൂണിയനിൽ അംഗമാണ് എന്നു വ്യക്തമാക്കിയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് രംഗത്ത് എത്തിയത്. എൽസി പങ്കെടുത്ത സമരത്തിന്റെ ചിത്രം സഹിതമാണ് ജോർജ് പയസ് സംഘടനയെയും, കൈക്കൂലിക്കാരിയായ ഉദ്യോഗസ്ഥയെയും പരിഹസിക്കുന്നത്.

Advertisements

ഇതിനു പിന്നാലെ, സി.ജെ എൽസിയെ സർവകലാശാല സസ്‌പെന്റ് ചെയ്തതായി ഉത്തരവും പുറത്തിറക്കി. ഇതോടെയാണ് എം.ജി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ എൽസിയെ പുറത്താക്കി എന്ന പ്രസ്താവന പുറത്തിറക്കിയത്. എൽ.സി സംഘടനയുടെ യശസിന് കളങ്കം വരുത്തുന്ന രീതിയിൽ ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്നു സംഘടന കുറ്റപ്പെടുത്തുന്നു. സംഭവത്തിൽ സർക്കാരും സർവകലാശാലയും സമഗ്രമായ അന്വേഷണം നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജിലൻസ് വരുന്നതിന് അതമണിക്കൂർ മുമ്പ് പുറത്താക്കിയതാണ് എന്നുള്ള തലക്കെട്ടോടെയാണ് ജോർജ് പോസ്റ്റ് ഫെയ്‌സ്ബുക്കിൽ ഇട്ടിരിക്കുന്നത്. എം.ജി സർവകലാശാലയ്ക്കു മുന്നിൽ നടന്ന സംഘടനാ പ്രതിഷേധത്തിന്റെ മുൻ നിരയിൽ എൽസി ഇരിക്കുന്ന ചിത്രവും വാർത്തയും സഹിതമായിരുന്നു ജോർജിന്റെ പരിഹാസം. ഇതോടെയാണ് സംഘടന എൽ.സിയെ പുറത്താക്കി എന്നു പ്രസ്താവന പുറത്തിറക്കിയത്.

Hot Topics

Related Articles