കോഴിക്കോട്: കോടികളുടെ കൈക്കൂലിക്കേസിൽ ഒളിവിൽ പോയ മലിനീകരണ നിയന്ത്രണ ബോർഡിലെ കോട്ടയം സ്വദേശിയായ ഉദ്യോഗസ്ഥൻ തിരികെ ജോലിയിൽ പ്രവേശിച്ചു.
കോടികളുടെ കൈക്കൂലിക്കേസിൽ ഒളിവിൽ പോയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ നാടകീയമായ തിരികെ ജോലിയിൽ പ്രവേശിച്ചു.
കോടിക്കളുടെ കൈക്കൂലി വീട്ടിൽ ഒളിപ്പിച്ച കേസിലെ രണ്ടാംപ്രതി ജോസ് മോനാണ് കോഴിക്കോട്ടെ ഓഫീസിലെത്തി ചുമതലയേറ്റത്. സംഭവം വിവാദമായതിന് പിന്നാലെ ജോസ്‌മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയും ഉത്തരവിറക്കി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിലെ സീനിയർ എഞ്ചിനിയറായിരുന്നു ജോസ് മോൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദ്ദേഹം കോട്ടയത്ത് ജോലി ചെയ്തിരുന്ന സമയത്ത് അനധികൃതമായ നിരവധി ആളുകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻറ് ചെയ്തത്. അതേസമയം ഇയാളെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണ റിപ്പോർട്ട് തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നത്.