‘വധു വില’ നൽകാൻ കാമുകന്‍ വിസമ്മതിച്ചു; അഞ്ചാം മാസം ഗർഭച്ഛിദ്രം നടത്തി കാമുകി

ചൈന : ചൈനീസ് പാരമ്പര്യമനുസരിച്ച് വരന്‍, വധുവിനാണ് പണം നല്‍കുന്നത്. ഇത് ‘വധു വില’ (Bride Price) എന്ന് അറിയപ്പെടുന്നു. കാമുകന്‍ വധു വില നല്‍കാത്തതിന്‍റെ പേരില്‍ തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ നിന്നുള്ള 35 -കാരിയായ യുവതി തന്‍റെ അഞ്ച് മാസം പ്രായമായ ഗര്‍ഭം അലസിപ്പിച്ചതായി സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ടിംഗിംഗ് എന്ന പേരുള്ള യുവതിക്ക് മുന്‍ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്.  

Advertisements

2023 ഓഗസ്റ്റില്‍ വിഭാര്യനായ ലിയാങിനെ കണ്ടുമുട്ടിയ ടിംഗിംഗ്, ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചു. രണ്ട് മാസത്തിനുള്ളില്‍ ടിംഗിംഗ് ഗര്‍ഭിണിയായി. എന്നാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത ലിയാങിന് വധുവില സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതിന് പിന്നാലെ ടിംഗിംഗ് തന്‍റെ അഞ്ച് മാസം പ്രായമായ ഗര്‍ഭം അലസിപ്പിക്കുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2023 ഒക്ടോബറിൽ  2,20,000 യുവാൻ (25,43,442 ഇന്ത്യന്‍ രൂപ) വധുവില നല്‍കാമെന്നാണ് ലിയാങ് സമ്മതിച്ചിരുന്നതെന്ന് ടിംഗിംഗ് പറയുന്നു. വെൽത്ത് മാനേജ്‌മെന്‍റ് ഉൽപ്പന്നങ്ങളിൽ നിക്ഷേപിക്കുന്നതിനായി ലിയാങ് പണം ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. അതിനാല്‍ ഡിസംബറില്‍ പണം നല്‍കാമെന്ന് ലിയാങ് പറഞ്ഞു. എന്നാല്‍, ഡിസംബര്‍ ആയപ്പോള്‍, അമ്മയുടെ വീട് പണി തുടങ്ങിയെന്നും അല്പം കൂടി സാവകാശം വേണമെന്നും ലിയാങ് ആവര്‍ത്തിച്ചു. 

എന്നാല്‍, തനിക്ക് വധുവിലയായി താരമെന്ന് പറഞ്ഞ പണം അമ്മയുടെ വീട് പണിക്കായി ചെലവഴിച്ചതില്‍ ടിംഗിംഗ് അസ്വസ്ഥനായിരുന്നു. ഇതിന് പിന്നാലെയാണ് ടിംഗിംഗ് തന്‍റെ ഗർഭച്ഛിദ്രം നടത്തിയത്. പിന്നാലെ ലിയാങുമായുള്ള ബന്ധവും അവര്‍ അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം ടിംഗിംഗിന്‍റെ കഥ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വലിയ ചര്‍ച്ചയാണ് ഉണ്ടായത്. ഇരുവരും പുനര്‍വിവാഹിതരാണെന്നിരിക്കെ ഇത്രയും ഉയര്‍ന്ന വധു വില ആവശ്യപ്പെട്ടത് മോശമായിപ്പോയെന്ന് ചിലര്‍ കുറിച്ചു. 

മറ്റ് ചിലര്‍ വധുവില തന്നെ നിര്‍ത്തമെന്ന് ആവശ്യപ്പെട്ടു. ഉയര്‍ന്ന വധുവില കാരണം പലരും വിവാഹം കഴിക്കാന്‍ മടിക്കുന്നതായി ചിലര്‍ അഭിപ്രായപ്പെട്ടു. അടുത്ത കാലത്തായി ചൈനയില്‍ വധു വില സംബന്ധിച്ച തര്‍ക്കങ്ങള്‍ കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയില്‍ സാധാരണയായി  10,000 മുതൽ ഒരു ദശലക്ഷം യുവാൻ വരെയാണ് വധുവിലയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില പ്രാദേശിക ഭരണകൂടങ്ങള്‍ വധുവില പരിഷ്കരിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഒറ്റക്കുട്ടി നയം ശക്തമായിരുന്ന കാലത്ത് ചൈനയായിരുന്നു ലോകത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭച്ഛിദ്രം നടന്നിരുന്ന രാജ്യം. എന്നാല്‍, രാജ്യത്തെ ജനനനിരക്ക് കുറഞ്ഞതോടെ സര്‍ക്കാര്‍ ഒറ്റക്കുട്ടി നയം എടുത്ത് കളഞ്ഞു. പിന്നാലെ രാജ്യത്തെ ഗര്‍ഭച്ഛിദ്ര നിരക്ക് കുത്തനെ കുറഞ്ഞു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.