ഡല്‍ഹി : ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന പരാതി അന്വേഷണത്തില്‍ ഡല്‍ഹി പോലീസിന് എതിരെ കായിക താരങ്ങള്‍. ബ്രിജ്ഭൂഷണിന്റെ സാന്നിധ്യത്തില്‍ നടത്തിയ തെളിവെടുപ്പ് മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നാണ് പരാതി.തുടര്‍ സമരപരിപാടികള്‍ ഇന്ന് നടക്കുന്ന മഹാപഞ്ചായത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചു.
ഇന്നലെ ഉച്ചയോടെ ആണ് ഡല്‍ഹി അശോക റോഡിലെ ഗുസ്തി ഫെഡറേഷൻ ആസ്ഥാനത്ത് പരാതിക്കാരിയായ ഗുസ്തി താരവുമായി പൊലീസ് തെളിവെടുപ്പിന് എത്തിയത്. 2019ല്‍ ഇവിടെ വെച്ച് ബ്രിജ്ഭൂഷൺ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നെന്നാണ് താരം നല്കിയ പരാതി. തെളിവെടുപ്പ് സമയത്ത് ബ്രിജ്ഭൂഷൺ സ്ഥലത്ത് ഇല്ലെന്നാണ് പോലീസ് അറിയിച്ചിരുന്നത്. എന്നാല്‍ ഓഫീസിൻ്റെ സമീപത്തുള്ള ഔദ്യോഗിക വസതിയില്‍ ബ്രിജ്ഭൂഷൺ ഉണ്ടായിരുന്നു എന്ന് താരം ആരോപിച്ചു. ഇത് തെളിവെടുപ്പിനെ ബാധിക്കുന്ന തരത്തില്‍ തനിക്ക് മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചു എന്നും പരാതിക്കാരി വെളിപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്രിജ്ഭൂഷണിൻ്റെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്തിയ ഡല്‍ഹി പോലീസ് നടപടിക്ക് എതിരെ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള മറ്റ് ഗുസ്തി താരങ്ങള്‍ ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഡല്‍ഹി പോലീസ് നടപടിയില്‍ അന്വേഷണം വേണമെന്നു ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെ ഡല്‍ഹി വനിതാ കമ്മീഷൻ അധ്യക്ഷയോട് ആവശ്യപ്പെട്ടു.