ഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറിലും ഗുസ്തി ഫെഡറേഷന് മുന്‍ ചെയര്മാന് ബ്രിജ് ഭൂഷണ് ശരണ്സിംങിനെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കായിക താരങ്ങള്‍ക്ക് ഔദ്യോഗിക സഹായം വാഗ്ദാനം ചെയ്ത് പകരം ലൈംഗിക കാര്യങ്ങള്‍ നിറവേറ്റണമെന്ന് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ലൈംഗികമായി ദുരുപയോഗം ചെയ്ത 15 സംഭവങ്ങളാണ് എഫ്ഐആറില്‍ പറയുന്നത്.
ഇതില്‍ കായിക താരങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി പറയുന്ന പത്ത് കേസുകളാണ് ഉള്ളത്. ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് എഫ്ഐആറിലുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
354, 354 എ (ലൈംഗിക പീഡനം), 354 ഡി, 34 എന്നീ വകുപ്പുകളാണ് ബ്രിജ്ഭൂഷണെതിരെ എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവരുടെ പരാതിയില്‍ എഫ്ഐആറുകളില്‍ ഒന്ന് പോക്സോ നിയമപ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്.ഫോട്ടോ എടുക്കാനെന്ന വ്യാജേനെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അടുത്ത് ഇരുത്തി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചതായാണ് എഫ്ഐആറില്‍ പറയുന്നത്.
താത്പര്യമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും ഉപദ്രവം തുടര്‍ന്നു.മുതിര്‍ന്ന ഗുസ്തി താരങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മറ്റൊരു എഫ്ഐആര്‍. ആറ് ഗുസ്തി താരങ്ങള്‍ വെളിപ്പെടുത്തിയ ലൈംഗിക പരാതികളാണ് ഇതിലുള്ളത്.
താരങ്ങളുടെ സമ്മതമില്ലാതെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചെന്നും ഈ രണ്ടാം എഫ് ഐആറില്‍ വിശദമാക്കുന്നു.
ലൈംഗിക ആവശ്യം നിരസിക്കുന്ന താരങ്ങളെ ബ്രിജ് ഭൂഷണ് ഭീഷണിപ്പെടുത്തിയതായും ടൂര്‍ണമെന്റുകളില്‍ പരിഗണിക്കില്ലെന്ന് പറഞ്ഞതായും എഫ്ഐആറില്‍ പറയുന്നു.
കായിക താരങ്ങള്‍ ഭക്ഷണം കഴിക്കുന്നിടത്തും പരിശീലന സമയത്തും ഉറങ്ങുന്ന ഘട്ടങ്ങളിലും പലതവണ ലൈംഗിക ആവശ്യങ്ങള്‍ക്കായി ബ്രിജ്ഭൂഷണ് താരങ്ങളെ സമീപിച്ചുവെന്നും എഫ്ഐആര്‍ വ്യക്തമാക്കുന്നുണ്ട്.