തൃശൂർ: ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ മരണത്തോടെ തൃശൂർ പുലിക്കളി ആശങ്കയിൽ. നാളത്തെ ദേശീയ ദുഃഖാചരണം മൂലമാണ് പുലിക്കളി ആശങ്കയിലായത്. എലിസബത്ത് രാജ്ഞി അന്തരിച്ചതിന്റെ ദേശീയ ദുഃഖാചരണം നാളെയാണ്. ഔദ്ദ്യോഗ പരിപാടികളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാലോണ നാളിലെ പുലിക്കളി ആശങ്കയിലായത്.
പുലിക്കളി സംഘങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് ജില്ലാ ഭരണകൂടം. നാളത്തെ പുലിക്കളി മാറ്റി വച്ചാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് പുലിക്കളി സംഘങ്ങൾ. പുലിക്കളി സംഘം പ്രതിനിധികളുമായി തൃശ്ശൂർ ജില്ലാ കലക്ടർ ചർച്ച നടത്തി.പുലിക്കളി നടത്താൻ തീരുമാനിച്ചാൽ ജനപ്രതിനിധികൾക്കും ഉദ്ദ്യോഗസ്ഥർക്കും വിട്ടു നിൽക്കേണ്ടിവരും. ഔദ്യോഗിക തീരുമാനം ഉച്ചയോടെ ഉണ്ടാവും.