കോട്ടയം: സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് ഇടനിലക്കാരൻ മുഖേനെ 50,000/- രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻ്റിന് മൂന്ന് വർഷം കഠിന തടവും 50000/- രൂപ പിഴയും. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജ് അസിസ്റ്റന്റ് റെജി ടി വിജിലൻസ് കോടതി ജഡ്‌ജ് മനോജ്.എം ശിക്ഷിച്ചത്. ഒന്നാം പ്രതി വില്ലേജ്
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മിനി ശിവരാമൻ എന്നയാളുടെ മാതാവിന്റെ പേരിലുണ്ടായിരുന്ന പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങി എന്നായിരുന്നു കേസ്. വാദിയുടെ മാതാവിനെ ഇയാളുടെ സഹോദരൻ സ്വത്തിനുവേണ്ടി കോലപ്പെടുത്തി. തുടർന്ന് കോടതിയുടെ ഉത്തരവ് പ്രകാരം ആവലാതിക്കാരിക്ക് ലഭിച്ചു. ഈ സ്ഥലം പോക്കുവരവ് ചെയ്യുന്നതിലേക്ക് മൂന്നിലവ് വില്ലേജ് ഓഫീസർ ആവലാതിക്കാരിയോട് പരാതിക്കാരൻ മുഖേനെ 2,00,000/- രൂപ ആവിശ്യപ്പെടുകയും. ഈ വിവരം കോട്ടയം വിജിലൻസ് യൂണിറ്റ് ഡി വൈ എസ് പിയെ അറിയിച്ചതിനെ തുടർന്ന് 2020 ആഗസ്റ്റ് 17 ന് നടത്തിയ ട്രാപ്പിൽ ടിയാൻ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുകയായിരുന്നു. തുടർന്ന് , കേസിൽ ഡി വൈ എസ് പി കെ. എ വിദ്യാധരൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത് കെ. കെ ഹാജരായി.