പാരിസ് : പാരിസ് ഒളിമ്പിക്സ് ഗുസ്തിയില്‍ വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങും മുമ്പ് ശരീരഭാരം ഗ്രാം കുറയ്ക്കേണ്ടി വന്നതായി ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാവ് അമൻ സെഹ്രാവത്ത്. 10 മണിക്കൂറിനുള്ളിൽ 4.6 കിലോഗ്രാമാണ് താരം കുറച്ചത്. അടുത്ത 2 ഒളിംപിക്സിലും മെഡല്‍ നേടാൻ ശ്രമിക്കുമെന്നും അമൻ പറഞ്ഞു. 100 ഗ്രാം അധിക ശരീരഭാരം കാരണം വനിതാ ഗുസ്തി ഫൈനലിന് മുമ്പ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട പശ്ചാത്തലത്തിലാണ് അമന് 10 മണിക്കൂര്‍ കൊണ്ട് 4.6 കിലോ ഗ്രാം കുറച്ച കാര്യം വെളിപ്പെടുത്തിയത്.
സെമി പോരാട്ടത്തിനുശേഷം അമന്റെ ശരീരഭാരം നോക്കിയപ്പോള്‍ 4 കിലോ കടുതലായിരുന്നു. സെമി തോറ്റെങ്കിലും വെങ്കല മെഡല്‍ പോരാട്ടത്തില്‍ മത്സരിക്കേണ്ടതിനാല്‍ ഇന്ത്യൻ സംഘത്തിന് മുന്നില്‍ സമയം കളയാനില്ലായിരുന്നു. വിനേഷ് ഫോഗട്ടിന്റെ നിര്‍ഭാഗ്യം ആവര്‍ത്തിക്കരുതെന്ന വാശിയില്‍ അമന്റെ പരിശീലക സംഘത്തിലുള്ള ജഗ്മന്ദര്‍ സിംഗും വിരേന്ദര്‍ ദഹിയയും കഠിനാധ്വാനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നര മണിക്കൂര്‍ മാറ്റ് സെഷനോടെയാണ് അമന്റെ കഠിന വ്യായാമം തുടങ്ങിയത്. ഒരു മണിക്കൂര്‍ ഹോട്ട് ബാത്ത്, പിന്നീട് ജിമ്മിലെത്തി ട്രെഡ് മില്ലില്‍ ഒരു മണിക്കൂര്‍ നിര്‍ത്താതെയുള്ള ഓട്ടം. അതു കഴിഞ്ഞ് അര മണിക്കൂര്‍ വിശ്രമത്തിനുശേഷം അഞ്ച് മിനിട്ട് വീതമുള്ള സൗന ബാത്ത് സെഷന്. എന്നാല്‍ കഠിനമായ വ്യായാമങ്ങളെല്ലാം കഴിഞ്ഞിട്ടും ഭാരം നോക്കിയപ്പോള്‍ 900 ഗ്രാം അധികഭാരമുണ്ടായിരുന്നു.
പിന്നീട് മസാജിംഗ് സെഷനുശേഷം ചെറിയ ജോംഗിഗും 5-15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓട്ടവും. അതു കഴിഞ്ഞ് പുലര്‍ച്ചെ 4.30ന് ശരീരഭാരം നോക്കുമ്പോള്‍ അനുവദനീയമായതിനെക്കാള്‍ 100 ഗ്രാം കുറഞ്ഞു. ഈ പരീശീലനത്തിനിടെ അമന് ആകെ കുടിച്ചത് നാരങ്ങ പിഴഞ്ഞ ചെറു ചൂടു വെള്ളവും തേനും കുറച്ച് കാപ്പിയും മാത്രം. പിന്നീടുള്ള സമയം മുഴുവന്‍ ഗുസ്തി വീഡിയോകള്‍ കണ്ടിരുന്നു. ഓരോ മണിക്കൂറിലും അമന്റെ ശരീരഭാരം പരിശീലകര്‍ പരിശോധിക്കുന്നുണ്ടായിരുന്നു.