വസ്ത്രത്തിൽ രക്തക്കറകണ്ടു; ലൈംഗികമായി ബന്ധപ്പെട്ടെന്നു സംശയിച്ചു സഹോദരിയെ യുവാവ് കൊലപ്പെടുത്തി

മുംബയ് : വസ്ത്രത്തിൽ രക്തക്കറ കണ്ടതിനെ തുടർന്ന് സഹോദരൻ പൊള്ളലേൽപ്പിച്ച പെൺകുട്ടിക്ക് ഒടുവിൽ ദാരുണാന്ത്യം. പെൺകുട്ടി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് വസ്ത്രത്തിൽ രക്തക്കറ കണ്ടത് എന്ന് സംശയിച്ചാണ് 30കാരനായ സഹോദരൻ പെൺകുട്ടിയെ ചവണ കൊണ്ട് പൊള്ളലൽപ്പിച്ചത്. പന്ത്രണ്ടുകാരിയായ പെൺകുട്ടിയുടേത് ആദ്യ ആർത്തവമാണെന്ന് മനസിലാക്കാതെയാണ് പ്രതി പെൺകുട്ടിയെ ചോദ്യം ചെയ്തതും പൊള്ളലേൽപ്പിച്ചതും. മുംബയ് ഉല്ലാസ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Advertisements

സഹോദരനും സഹോദരഭാര്യക്കും ഒപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. ദിവസങ്ങൾക്ക് മുമ്ബാണ് പെൺകുട്ടിക്ക് ആദ്യ ആർത്തവം തുടങ്ങിയത്. ഇതിനിടെ പെൺകുട്ടിയുടെ വസ്ത്രത്തിൽ പ്രതി രക്തക്കറ കണ്ടു. സഹോദരി ലൈംഗിക ബന്ധത്തിലേർപ്പെട്ടതു കൊണ്ടാണ് രക്തക്കറ ഉണ്ടായതെന്നായിരുന്നു പ്രതി വിചാരിച്ചത്. പെൺകുട്ടിക്കും ആർത്തവത്തെകുറിച്ച് അറിവില്ലായിരുന്നു. സഹോദരന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പെൺകുട്ടിക്കും കഴിഞ്ഞില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശരീരത്ത് പൊള്ളലേൽപ്പിച്ച നിലയിൽ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ മുഖത്തും ശരീരഭാഗങ്ങളിലും ചവണ കൊണ്ട് പൊള്ളിച്ച പാടുകൾ ഉണ്ടായിരുന്നതായും ഇവ ഗുരുതരമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സഹോദരനെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.