ചങ്ങനാശ്ശേരിയില്‍ നിന്ന് 52 ഗ്രാം ബ്രൗണ്‍ഷുഗറും രണ്ട് കിലോ കഞ്ചാവും പിടിക്കൂടി; പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റിൽ

കോട്ടയം: ചങ്ങനാശ്ശേരിയില്‍ വൻ ബ്രൗണ്‍ഷുഗർ വേട്ട. ലഹരി മരുന്ന് വില്‍പ്പനക്കെത്തിച്ച പശ്ചിമ ബംഗാള്‍ സ്വദേശി മുബാറക് അലിയെ എക്സൈസ് സംഘം പിടികൂടി. തെങ്ങണ കവലയില്‍ വച്ച്‌ മുബാറക് അലി ബ്രൗണ്‍ഷുഗ‍ർ വില്‍പ്പന നടത്തുന്നതിനിടയിലാണ് എക്സൈസിന്‍റെ പിടിയിലാവുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പ്രദേശത്തെ യുവാക്കള്‍ക്കുമാണ് പ്രതി ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.

Advertisements

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഈ മേഖലയില്‍ വ്യാപകമായി ബ്രൗണ്‍ ഷുഗ‍ർ ഇടപാടുകള്‍ നടക്കുന്നെന്ന് വിവരം കിട്ടിയതിന്റ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. പ്രതിയെ സംബന്ധിച്ച്‌ സൂചന കിട്ടിയ എക്സൈസ് സംഘം മഫ്തിയിലെത്തിയാണ് ഓപ്പറേഷൻ നടത്തിയത്. പിടികൂടുമ്പോള്‍ പ്രതി മുബാറക് അലിയുടെ കൈയ്യില്‍ 52 ഗ്രാം ബ്രൗണ്‍ഷുഗറും രണ്ട് കിലോ കഞ്ചാവും 35000 രൂപയുമുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാള്‍ക്കൊപ്പം മറ്റ് ചിലരും കൂടി വില്‍പ്പന സംഘത്തിലുണ്ടെന്നാണ് വിവരം. ഇവരെ കേന്ദ്രീകരിച്ചും പ്രതി ബ്രൗണ്‍ഷുഗർ വാങ്ങിയ സ്ഥലം സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇൻസ്പെക്ടർ പി ജി രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.