അഹമ്മദാബാദ്: ഗുജറാത്ത് അതിർത്തി വഴി നുഴഞ്ഞ് കയറാൻ ശ്രമിച്ച പാക്ക് ചാരനെ വധിച്ച് അതിർത്തി രക്ഷാ സേന. പാക്കിസ്ഥാൻ അതിർത്തി വഴിയാണ് ചാരൻ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഇത് തിരിച്ചറിഞ്ഞ അതിർത്തി രക്ഷാ സേന നടത്തിയ വെടിവയ്പ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഇന്ത്യൻ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Advertisements