ന്യൂസ് ഡെസ്ക് : ഹാർദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റൻസി ആണ് മുംബൈ ഇന്ത്യൻസ് പരാജയപ്പെടാൻ കാരണം എന്ന് ഇർഫാൻ പത്താൻ. 16ആം ഓവറില്‍ ബ്രെവിസ് ഔട്ട് ആയപ്പോള്‍ ഹാർദിക് ഇറങ്ങാതിരുന്നത് എന്താണെന്ന് ഇർഫാൻ പത്താൻ ചോദിച്ചു.ഹാർദിക് ആയിരുന്നില്ല ടിം ഡേവിഡ് ആയിരുന്നു ഇറങ്ങിയത്. ടിം ഡേവിഡിനെ എന്തിനാണ് അപ്പോള്‍ ഇറക്കിയത് എന്ന് ഇർഫാൻ ചോദിച്ചു.സ്പിന്നിനെ നേരിടാൻ അറിയുന്ന ഹാർദിക് പാണ്ഡ്യ ആയിരുന്നു അവിടെ ഇറങ്ങേണ്ടിയിരുന്നത്. താൻ ആയിരുന്നെങ്കില്‍ റാഷിദിനെ നേരിടാൻ വിദേശ താരത്തെ അയക്കില്ലായിരുന്നു. പകരം ഇന്ത്യൻ താരത്തെ ഇറക്കുമായിരുന്നു. ഇർഫാൻ പറഞ്ഞു. ഇവിടെയാണ് കളി തോറ്റത് എന്നും ഇർഫാൻ സൂചിപ്പിച്ചു.ടിം ഡേവിഡ് ഇറങ്ങിയെങ്കിലും റാഷിദ് ഖാന്റെ ഓവറില്‍ അദ്ദേഹം കാര്യമായി ഒന്നും ചെയ്തില്ല. തിലക് വർമ്മ സിംഗിള്‍ എടുക്കാതെ സ്ട്രൈക്കില്‍ തുടരുന്നതും കാണാൻ ആയി.