ന്യൂസ് ഡെസ്ക് : മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്നും ഇഡിക്ക് മുൻപില് ഹാജരായേക്കില്ല. ഇത് എട്ടാം തവണയാണ് കെജ്രിവാള് സമൻസ് തള്ളുന്നത്.കഴിഞ്ഞ 7 തവണയും ഇഡി നടപടി നിയമവിരുദ്ധമെന്ന് ചൂണ്ടികാട്ടി കെജ്രിവാള് സമൻസ് തള്ളിയിരുന്നു. ‘വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണ നിയിലാണെന്നും കോടതി തീരുമാനം വരുന്നതുവരെ ഇഡി കാത്തിരിക്കണമെന്ന് എഎപി പറഞ്ഞിരുന്നു. അടുത്ത മാസം നേരിട്ട് ഹാജരാകണമെന്ന് കെജ്രിവാളിന് കോടതി നിർദേശം നല്‍കിയിട്ടുണ്ട്. കേസിലെ പ്രതികളില്‍ ഒരാളായ സമീർ മഹേന്ദ്രുവുമായി കേജ്രിവാള് വിഡിയോ കോളില്‍ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.
ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമം. ഇതിന്റെ ഭാഗമായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. നേരത്തെ ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയാണ് തനിക്ക് നോട്ടീസ് അയച്ചതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. സാക്ഷിയായാണോ പ്രതിയായാണോ താന്‍ ഹാജരാകേണ്ടതെന്ന് പോലും നോട്ടീസില്‍ ഉണ്ടായിരുന്നില്ല. തന്നെ വിളിച്ചതിനുള്ള കാരണവും സൂചിപ്പിച്ചിരുന്നില്ല. തന്നെ ഇഡി വിളിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും ചില നേതാക്കള്‍ പറഞ്ഞ ശേഷമാണ് നോട്ടീസ് ലഭിച്ചത്. ഇത് സംശയമുണര്‍ത്തുന്നതാണെന്നും കെജ്രിവാള് പറഞ്ഞിരുന്നു.