ഞങ്ങള്‍ ഗൗതമിക്കൊപ്പം ; തെറ്റിദ്ധാരണയുണ്ടായി പരിഹരിച്ച്‌ മുന്നോട്ട് പോകും ; അണ്ണാമലൈ

ചെന്നൈ : പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച നടി ഗൗതമിയുടെ പക്ഷത്താണ് താനെന്ന് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈ. ചില കാര്യങ്ങളില്‍ തെറ്റിദ്ധാരണയുണ്ടായെന്നും പരിഹരിച്ച്‌ മുന്നോട്ട് പോകുമെന്നും അണ്ണാമലൈ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഗൗതമി പ്രഖ്യാപിച്ചത്. വ്യക്തിപരമായി പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി പിന്തുണ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടിയുടെ രാജി. വിശ്വാസ വഞ്ചനകാണിച്ച്‌ തന്‍റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുവെന്നും രാജിക്കത്തില്‍ ഗൗതമി ആരോപിച്ചിരുന്നു.

Advertisements

ഗൗതമിയുമായി ഫോണില്‍ സംസാരിച്ചെന്നും വളരെ വേഗത്തില്‍ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടുവെന്നും അണ്ണാമലൈ പറഞ്ഞു. അവര്‍ ഉന്നയിച്ച വിഷയത്തില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാൻ ഞങ്ങള്‍ അവരെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി അവര്‍ കരുതുന്നു. ആരും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല. അത് തെറ്റിദ്ധാരണയാണ്. പൊലീസ് ഇത് പരിശോധിച്ച്‌ നടപടിയെടുക്കണം. പ്രതിയെ സംരക്ഷിക്കാൻ ബി.ജെ.പിയില്‍ ആരും ശ്രമിക്കുന്നില്ല, പ്രതിക്ക് ബി.ജെ.പിയുമായി ബന്ധവുമില്ല. 25 വര്‍ഷമായി അയാള്‍ ഗൗതമിക്കൊപ്പം സുഹൃത്തായി ഉണ്ടായിരുന്നു. ഗൗതമിയും ആ വ്യക്തിയും തമ്മിലാണ് കേസ്, പാര്‍ട്ടി എന്നും ഗൗതമിക്കൊപ്പമാണ് -അണ്ണാമലൈ പറഞ്ഞു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.