വൈക്കം : കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സഹകരണ മേഖലയ്ക്ക് രക്ഷാകവചം ഒരുക്കുന്നത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ.ചന്ദ്രന്‍പിള്ള.വൈക്കത്ത് നടക്കുന്ന കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പതാക ഉയര്‍ത്തലിനും പുഷ്പാര്‍ച്ചനയ്ക്കും ശേഷം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന് അധ്യക്ഷതവഹിച്ചു. കെബിഇഎഫ് ജനറല്‍ സെക്രട്ടറി കെ.ടി. അനില്‍കുമാര്‍ പ്രവര്‍ത്തക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബിഇഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എസ്.എസ്. അനില്‍, ബിഇഎഫ്ഐ കേരള ജനറല്‍ സെക്രട്ടറി എന്‍. സനില്‍ ബാബു, കെബിഇഎഫ് ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.പി. ഷാ, വനിത സബ് കമ്മിറ്റി കണ്‍വീനര്‍ എല്‍. സിന്ധുജ, സ്വാഗത സംഘം ജോയിന്റ് കണ്‍വീനര്‍ കെ.കെ. ബിനു എന്നിവര്‍ പ്രസംഗിച്ചു. ഇന്നു 10.30ന് നടക്കുന്ന സഹകരണ സെമിനാര്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന് എംഎല്‍എ അധ്യക്ഷതവഹിക്കും. കേരള ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗം വി.കെ. പ്രസാദ്, വര്‍ക്കിംഗ് പ്രസിഡന്റ് ടി.ആര്. രമേശ്, സംസ്ഥാന ട്രഷറര്‍ പി.വി. ജയദേവന് എന്നിവര്‍ പ്രസംഗിക്കും.