കൊച്ചി : ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വംശീയതയും ജാതിവെറിയും കലർന്ന പ്രതികരണമാണ് നടത്തിയത് സത്യഭാമ നടത്തിയത്. ഇത്തരം വിഷജീവികളെ പ്രതിരോധിക്കേണ്ടതുണ്ട്. ആർ എല്‍ വി രാമകൃഷ്ണന് കേരളത്തിലുടനീളം ഡിവൈഎഫ്ഐ വേദിയൊരുക്കും.
ഇന്ന് ചാലക്കുടിയില്‍ ആർ എല്‍ വി രാമകൃഷ്ണന് വേദിയൊരുക്കുന്നുണ്ടെന്നും സനോജ് പറഞ്ഞു.ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്.’മോഹിനിയായിരിക്കണം മോഹിയാട്ടം കളിക്കേണ്ടത്. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും’ സത്യഭാമ പറഞ്ഞിരുന്നു.