വരിക്കാരെ പിടിച്ചുനിർത്താനും വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ട് നിരവധി പ്രീപെയ്ഡ് പ്ലാനുകളുമായി ബിഎസ്‌എൻഎല്‍ : ശ്രദ്ധിച്ചാൽ ഗംഭീരമാക്കാം ഈ പ്ളാനുകൾ 

ഇന്ത്യൻ ടെലിക്കോം രംഗത്തെ പൊതുമേഖലാ സാന്നിധ്യമായ ബിഎസ്‌എൻഎല്‍ ( ബി എസ് എൻ എൽ) ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്.ജിയോയും എയർടെലും വിഐയും അ‌ടക്കമുള്ള മറ്റ് കമ്ബനികളില്‍ നിന്ന് നേരിടുന്ന വെല്ലുവിളികള്‍ക്ക് പുറമേ സർക്കാർ സ്ഥാപനം എന്ന നിലയിലുള്ള ചില പരിമിതികളും ബിഎസ്‌എൻഎല്ലിന് മുന്നോട്ടുള്ള കുതിപ്പിന് വിലങ്ങുതടിയായി മാറിയിട്ടുണ്ട്. 4ജി സേവനങ്ങള്‍ ആരംഭിക്കുന്നതിലടക്കം ബിഎസ്‌എൻഎല്‍ ഇപ്പോഴും പുതിയ പുതിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. എങ്കിലും എല്ലാം ഒരു ദിവസം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തില്‍ ഒരുപാട് ആളുകള്‍ ബിഎസ്‌എൻഎല്‍ സേവനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. വരിക്കാരെ പിടിച്ചുനിർത്താനും വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ട് നിരവധി പ്രീപെയ്ഡ് പ്ലാനുകള്‍ ബിഎസ്‌എൻഎല്‍ പുറത്തിറക്കിയിട്ടുണ്ട്.മികച്ച ആനുകൂല്യങ്ങള്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ അ‌വതരിപ്പിക്കുന്നവയാണ് മിക്ക ബിഎസ്‌എൻഎല്‍ പ്ലാനുകളും. മധുരം പുരട്ടിയ പ്ലാനുകളിലൂടെ ആളുകളെ പിടിച്ചുനിർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് പല ബിഎസ്‌എൻഎല്‍ പ്രീപെയ്ഡ് പ്ലാനുകളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അ‌ത്തരത്തില്‍ ഒരു പ്ലാനാണ് 397 രൂപയുടേത്. ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കാണ് ഇത് കൂടുതല്‍ അ‌നുയോജ്യം.

Advertisements

ഒരേസമയം മികച്ചതെന്നും എന്നാല്‍ മധുരത്തില്‍ മൂടിയ പാവയ്ക്കയെന്നും ഈ പ്ലാനിനെ വിശേഷിപ്പിക്കാം. അ‌തായത് ഈ പ്ലാൻ കൊണ്ട് നേട്ടമുണ്ട്, അ‌തേസമയം തന്നെ ഇതിന് ചില പരിമിതികളും ഉണ്ട്. 397 രൂപയുടെ ഈ ബിഎസ്‌എൻഎല്‍ പ്ലാൻ ഏറെ നാളായി ബിഎസ്‌എൻഎല്‍ പ്ലാനുകളുടെ പട്ടികയില്‍ കാണുന്നതാണ്. അ‌തിനാല്‍ത്തന്നെ പല ഉപയോക്താക്കള്‍ക്കും ഇതിനെപ്പറ്റി അ‌റിയാമായിരിക്കും. അ‌റിയാത്തവർ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ ഇതാ.ബിഎസ്‌എൻഎല്‍ 397 രൂപ പ്ലാൻ: സാധാരണ റീച്ചാർജ് പ്ലാനുകള്‍ പോലെ തന്നെ ഡാറ്റ, കോളിങ്, എസ്‌എംഎസ് ആനുകൂല്യങ്ങള്‍ ഈ ബിഎസ്‌എൻഎല്‍ പ്ലാനിലും ഉണ്ട്. 2ജിബി പ്രതിദിന ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്‌എംഎസ് എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

150 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. വെറും 397 രൂപയ്ക്ക് 150 ദിവസ വാലിഡിറ്റി ലഭിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. കാരണം വാലിഡിറ്റി നിലനിർത്താനായി ഇത്ര കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന മറ്റ് പ്ലാനുകള്‍ വേറെയില്ല. 150 ദിവസ വാലിഡിറ്റിയും ഈ പറഞ്ഞ ആനുകൂല്യങ്ങളും ലഭ്യമാകുമ്ബോള്‍ തന്നെ ചില കാര്യങ്ങള്‍ കൂടി അ‌റിയേണ്ടിയിരിക്കുന്നു.

150 ദിവസത്തെ വാലിഡിറ്റി ലഭിക്കുമെങ്കിലും 397 രൂപ പ്ലാനില്‍ ലഭ്യമാകുന്ന ഡാറ്റ, കോളിങ്, എസ്‌എംഎസ് ആനുകൂല്യങ്ങളുടെ വാലിഡിറ്റി വെറും 30 ദിവസമാണ്. അ‌തായത് ഒരു മാസത്തേക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങള്‍ ആസ്വദിക്കാൻ സാധിക്കുക. തുടർന്ന് കോളിങ്, ഡാറ്റ എന്നിവയൊക്കെ വേണമെങ്കില്‍ ഡാറ്റ പ്ലാനുകളെയോ വോയിസ് വൗച്ചറുകളെയോ ആശ്രയിക്കണം.ബിഎസ്‌എൻഎല്‍ പ്രധാന സിം ആയി ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ അ‌ത്ര അ‌നുയോജ്യമായിരിക്കില്ല. എന്നാല്‍ സെക്കൻഡറി സിം ആയി ബിഎസ്‌എൻഎല്‍ ഉപയോഗിക്കുന്നവർക്കും ഇൻകമിങ് കോളുകള്‍ ലഭിക്കാനുള്ള വാലിഡിറ്റി ഉണ്ടായാല്‍ മതി എന്ന് ആഗ്രഹിക്കുന്നവർക്കും ഈ പ്ലാൻ മികച്ചതാണ്. കാരണം ഇത്ര കുറഞ്ഞ നിരക്കില്‍ ഏതാണ്ട് അ‌ഞ്ച് മാസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന മറ്റ് പ്ലാനുകള്‍ ഇല്ലേയില്ല.

മറ്റ് കമ്ബനികളുടെ പ്രീപെയ്ഡ് പ്ലാൻ പട്ടിക പരിശോധിച്ചാല്‍ ഇത്ര കുറഞ്ഞ ചിലവില്‍ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നൊരു പ്ലാൻ കാണാൻ സാധിക്കില്ല. അ‌തേസമയം വാലിഡിറ്റി കാലയളവ് തീരും വരെ ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ ബിഎസ്‌എൻഎല്ലിന്റെ മറ്റ് പ്ലാനുകളെ ആശ്രയിക്കാവുന്നതാണ്. ബിഎസ്‌എൻഎല്‍ സെല്‍ഫ് കെയർ ആപ്പ് പരിശോധിച്ചാല്‍ നമ്മുടെ ആവശ്യത്തിന് അ‌നുയോജ്യമായ പ്ലാൻ കണ്ടെത്താൻ സാധിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.