കാഞ്ഞിരപ്പള്ളി: ബി എസ് എൻ എൽ മേഖലയിലുള്ള എക്‌സിക്യൂട്ടീവ്, നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ ഐക്യ വേദിയായ ഓൾ യൂണിയൻസ് ആന്റ് അസ്സോസിയേഷൻ നേതൃത്വത്തിൽ കോട്ടയത്ത് ജനറൽ മാനേജർ ഓഫീസിനു മുന്നിൽ ബി എസ് എൻ എൽ ജീവനക്കാർ ധർണ നടത്തി. ബി എസ് എൻ എൽ നേരിട്ടു നിയമിച്ച ജീവനക്കാർക്കുള്ള റിട്ടയർമെന്റ് ആനുകൂല്യം 30% വർദ്ധിപ്പിച്ച് മറ്റുള്ളവർക്കൊപ്പമാക്കുക, ഇ 2 / ഇ 3 ശമ്പള സ്‌കെയിൽ അനുവദിക്കുക, ജെ റ്റി ഒ പരീക്ഷയ്ക്ക് ആവശ്യമായ തസ്തിക അനുവദിക്കുക, എസ്സ് സി – എസ്സ് റ്റി ഒഴിവുകൾ മുൻകാല പ്രാബല്യത്തോടെ നികത്തുക, സി എം ഡി നൽകിയ ഉറപ്പുകൾ പാലിക്കുക എന്നീആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. സി ഐ റ്റി യു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ അനിൽകുമാർ ഉത്ഘാടനം ചെയ്തു. എ.ഐ.ജി.ഇ.ടി.ഒ.എ സർക്കിൾ അസിസ്റ്റന്റ് സെക്രട്ടറി അൻസൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു.എയുഎബി ജില്ലാ കൺവീനർപി ആർ സാബു സ്വാഗതം ആശംസിച്ചു. ഐഎൻടിയുസി ദേശീയ പ്രവർത്തക സമിതി അംഗം തോമസ് കല്ലാടൻ മുഖ്യ പ്രഭാഷണം നടത്തി.എസ്ഇഎ സർക്കിൾ അസി. സെക്രട്ടറി വിപിൻ. കെ , എഫ്എൻടിഒ സംസ്ഥാന പ്രസിഡന്റ് വിൻസന്റ് പി ഐ , എഐബിഎസ്എൻഎൽഇഎ നേതാവ് കൃഷ്ണകുമാർ , എസ്എൻഇഎ ജില്ലാ സെക്രട്ടറി എ എൻ സുധീഷ് , സേവാ എന്നിവർ പ്രസംഗിച്ചു.