മൂവാറ്റുപുഴ: ബി.എസ്.എൻ.എൽ ഓഫിസിലെ ബാറ്ററികൾ മോഷ്ടിച്ചു വിൽപ്പന നടത്തിയ രണ്ടു പ്രതികളെ പൊലീസ് പിടികൂടി. വാഴക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഴക്കുളം ബിഎസ്എൻഎൽ ഓഫീസിലെ ബാറ്ററികൾ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കളായ ആവോലി വള്ളിക്കട ഭാഗത്ത് താമസിക്കുന്ന ആളൂർ വീട്ടിൽ ജിഷ്ണു, അയ്യമ്പുഴ ചുള്ളി ഭാഗത്ത് കോലോത്ത്കുടി വീട്ടിൽ ബിനോയി എന്നിവരെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 28 ന് രാത്രി ബിഎസ്എൻഎൽ ഓഫിസിലിന്റെ മുൻവശത്തെ ഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് ആകത്ത് കടന്ന മോഷ്ടാക്കൾ മൊബൈൽ ടവറിൽ ഉപയോഗിച്ചിരുന്ന പുതിയ 12 ബാറ്ററികൾ മോഷ്ടിക്കുകയായിരുന്നു. മോഷണം നടന്ന സ്ഥലം വിരലടയാള വിദഗ്ദ്ധരുടേയും ഡോഗ് സ്‌ക്വാഡിന്റെയും സൈബർ സെല്ലിന്റെയും സേവനം ഉപയോഗിച്ച് അന്വേഷണം നടത്തിയതിലാണ് മോഷ്ടാക്കളെ പിടികൂടിയത്. ജിഷ്ണുവിനെ വള്ളിക്കട ഭാഗത്ത് നിന്നും ബിനോയിയെ എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ മോഷണം ചെയ്ത ബാറ്ററികളിൽ 10 എണ്ണം പൊളിച്ച് അങ്കമാലിയിൽ ആക്രികടയിൽ കൊടുത്തുവെന്നും രണ്ട് എണ്ണം ആവോലി പുഴയുടെ അരികിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷണം പോയ മുതലുകൾ കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജിഷ്ണുവിന് വാഴക്കുളം പോലീസ് സ്റ്റേഷനിൽ മുക്കുപണ്ടം പണയം വച്ചതിനു കേസും, കല്ലൂർക്കാട് പോലീസ് സ്റ്റേഷനിൽ മോഷണത്തിനും ഗാർഹിക പീഡനത്തിനും രണ്ടു കേസുകളും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ കള്ളനോട്ട് അടിച്ച കേസും നിലവിലുണ്ട്. ബിനോയിക്ക് അങ്കമാലി പോലീസ് സ്റ്റേഷനിൽ മൂന്നു കേസുകളും, കാലടി പോലീസ് സ്റ്റേഷനിൽ ആറു കേസുകളും, പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ രണ്ടു കേസുകളും, അയ്യൻപുഴ പോലീസ് സ്റ്റേഷനിൽ നാലു കേസുകളും നിലവിലുള്ളതാണ്. ഇവർ രണ്ട്‌പേരും മൂവാറ്റുപുഴ സബ് ജയിലിൽ വച്ച് കണ്ട് പരിചയപ്പെടുകയും ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ബിഎസ്എൻഎൽ ഓഫീസിലെ മോഷണം പദ്ധതിയിട്ട് നടപ്പിലാക്കുകയാണ് ഉണ്ടായത്.
ബിനോയി പിടിയിലായ സമയം കൈവശമുണ്ടായിരുന്ന സ്‌കൂട്ടർ അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനത്തിൽ നടന്നാണ് പ്രതികൾ ബാറ്ററി മോഷ്ടിച്ചിരുന്നതെന്നും കണ്ടെത്തി. ബിനോയി വീട്ടില്‌ഴ നിന്നും വഴക്കുണ്ടാക്കി ഇറങ്ങിയതാണെന്നും കുറേ നാളുകളായി കടത്തിണ്ണയിലാണ് കിടന്നിരുന്നതെന്നു കണ്ടെത്തി. മോഷണം നടത്തി കിട്ടുന്ന പൈസ ഉപയോഗിച്ച് ജീവിക്കുന്നതെന്നു പ്രതികൾ പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിർദ്ദേശാനുസരണം മൂവാറ്റുപുഴ ഡിവൈഎസ് പി എ ജെ തോമസിന്റെ മേൽ നോട്ടത്തിൽ വാഴക്കുളം പോലീസ് സബ് ഇൻസ്‌പെക്ടർ ബൈജു പി ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ അബി കെ.എ, ജയിംസ് ജോസ്, അനിൽകുമാർ ജെ, എഎസ്‌ഐമാരായ പ്രദീപ്‌മോൻ, മനാഫ്, സൈനബ, എസ് സിപിഒ അനീഷ് ബാലൻ, സിപിഒ മാരായ, ബിജേഷ്, നിധിൻ എന്നിവരാണ് ഉണ്ടായിരുന്നത്.