കണ്ണൂര്‍: ജനദ്രോഹ ബജറ്റിനെതിരെ കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി.കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ത്താല്‍ എന്ന സമര മുറയ്ക്ക് കോണ്‍ഗ്രസ് എതിരാണ്. ജനങ്ങളെ കൊള്ളയടിച്ചു പിഴിഞ്ഞു കൊണ്ടു മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും ധൂര്‍ത്തടിക്കാനുള്ള ബജറ്റാണ് പിണറായി സര്‍കാര്‍ അവതരിപ്പിച്ചതെന്ന് കെ സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ ഡി സി സി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കാണാന്‍ പോകുന്നത് ഇനിയുള്ള നാളുകളില്‍ തീപാറുന്ന സമരമാണ്. ജനദ്രോഹ ബജറ്റിനെതിരെ സമര പരമ്പരകള്‍ തന്നെ കോണ്‍ഗ്രസ് നടത്തും. ഇതിന്റെ ഭാഗമായി ഏഴാം തീയതി എല്‍ഐസി ഓഫിസിനു മുന്‍പിലും ഒന്‍പതാം തീയതി കലക്ടറേറ്റിന് മുന്‍പിലും ധര്‍ണ നടത്തും. എന്നാല്‍ വിലക്കയറ്റത്തിനെതിരെ ഹര്‍ത്താല്‍ നടത്തില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനങ്ങളെ ദ്രോഹിക്കുന്ന ഹര്‍ത്താലിന് കോണ്‍ഗ്രസ് എതിരാണ്. എന്നാല്‍ സാഹചര്യത്തിനനുസരിച്ച് ഇതില്‍ മാറ്റം വരാമെന്നും സുധാകരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കും കുടുംബത്തിനും മറ്റു മന്ത്രിമാര്‍ക്കും ഉല്ലാസ യാത്ര നടത്താനാണ് ജനങ്ങളെ കൊള്ളയടിക്കുന്നത്. കേരളത്തില്‍ ഒരു ഇടതുപക്ഷ സർക്കാരും ഇതു പോലുള്ളഒരു ബജറ്റ് അവതരിപ്പിച്ചിട്ടില്ല.
തികച്ചും നിരാശജനകമാണ് ബജറ്റ് . പെട്രോളിന് വില കൂട്ടില്ലെന്നു പറഞ്ഞ ധനമന്ത്രി ബാലഗോപാല്‍ പിന്നെ പാര്‍ടിയറിയാതെ വില കൂട്ടിയതു എങ്ങനെയാണെന്ന് തുറന്നു പറയണം. മുഖ്യമന്ത്രിയും ബാലഗോപാലും മാത്രമേ ഈ കാര്യം അറിഞ്ഞിട്ടുള്ളൂ. പെട്രോള്‍ മുതല്‍ എല്ലാത്തിന്റെയും വില കൂട്ടിയതു കാരണം സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണുളളത് എന്നും സുധാകരൻ പറഞ്ഞു.