മാനന്തവാടി: വയനാട്ടിലെ കൂളിവയലിൽ പോത്ത് വിരണ്ടോടി. വനം വകുപ്പ് ഉദ്യോഗസ്ഥനെ പോത്ത് ആക്രമിച്ചു. തുടർന്ന് പോത്തിനെ വെടിവച്ചു വീഴ്ത്തുന്നതിനിടെ രണ്ടു നാട്ടുകാർക്ക് പെല്ലറ്റ് ദേഹത്ത് കയറി പരിക്കേറ്റു.
Advertisements
ആർ ആർ ടി ഉദ്യോഗസ്ഥൻ ജയസൂര്യയ്ക്ക് ആണ് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. നേരത്തെ പഞ്ചാരകൊല്ലിയിൽ വച്ച് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ അതേ ഉദ്യോഗസ്ഥനാണ് ജയസൂര്യ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോത്തിനെ വെടിവയ്ക്കുന്നതിനിടെ കെല്ലൂർ കാപ്പുംകുന്ന് ജലീലിന് മുഖത്തും കുളിവയൽ സ്വദേശി ജസീമിന് വയറിലും പെല്ലറ്റ് തുളച്ചു കയറി പരിക്കേറ്റു. മൂന്ന് പേരെയും മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.