എരുമേലി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും, ഒരാൾക്ക് ഗുരുതരപരുക്കേൽക്കുകയും ചെയ്ത കണമലയിൽ നാട്ടുകാർ പ്രതിഷേധത്തിൽ. രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. ശബരിമല തീർത്ഥാടകവാഹനങ്ങൾ ഉൾപ്പെടെ ഒരുവാഹനങ്ങളും കടത്തിവിടുന്നില്ല.
എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി ,പഞ്ചായത്ത് അംഗങ്ങളായ മാത്യു ജോസഫ് ,ജിൻസി ,പ്രകാശ് പള്ളിക്കൂടം , മറിയാമ്മ എന്നിവരും ടി വി ജോസഫ് , പ്രകാശ് പുളിക്കൻ ഉൾപ്പെടെയുള്ളവരും ഉപരോധത്തിന് നേതൃത്വം നൽകുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആന്റോ ആന്റണി എം പി അല്പസമയത്തിനകം കണമലയിൽ എത്തും. ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെക്കണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ട പുറത്തേൽ ചാക്കോയുടെ മൃതദേഹം 26 ആം മൈലിലെ സ്വകാര്യാശുപത്രിയിൽ വച്ചിരിക്കുകയാണ്.
രാവിലെ അട്ടിവളവിലെ വീടിന്റെ സിറ്റൗട്ടിൽ കാപ്പികുടിച്ചുകൊണ്ടിരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.