തൊടുപുഴ : ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കിയില്‍ ഇന്ന് എല്‍.ഡി.എഫ്.ഹര്‍ത്താല്‍ ആചരിക്കും. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്‌ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേയും ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
കോടതിവിധി ഇടുക്കി ജില്ലയിലെ തീവ്ര ജനവാസമേഖലകളെ ഗുരുതരമായി ബാധിക്കും. കേരളത്തിലെ അഞ്ച് ദേശീയോദ്യാനങ്ങളുടെയും 17 വന്യജീവി സങ്കേതങ്ങളുടേയും 3213 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശത്തിന് ചുറ്റുമാണ് ബഫര്‍സോണ്‍ ബാധകമായിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇടുക്കി ജില്ലയെയാണ്. നാല് ദേശീയോദ്യാനങ്ങളും പെരിയാര്‍ ഉള്‍പ്പെടെ നാല് വന്യജീവിസങ്കേതങ്ങളും ഇടുക്കി ജില്ലയിലാണ്.