കോട്ടയം: തിരുനക്കര യൂണിയൻ ക്ലബിന് സമീപത്ത് ബൈക്ക് അപകടത്തിൽ മരിച്ച ജെവിൻസ് ബുള്ളറ്റ് ഉടമ ജെവിൻ മാത്യുവിന്റെ സംസ്കാരം ഫെബ്രുവരി 13 ഞായറാഴ്ച നടക്കും.
വ്യാഴാഴ്ച രാത്രി 11 മണിയോടെ കോട്ടയം തിരുനക്കര യൂണിയൻ ക്ലബിനു സമീപമുണ്ടായ അപകടത്തിലാണ് കോട്ടയം നഗരസഭ മുൻ കൗൺസിലറും, ജെവിൻസ് റോയൽ എൻഫീൽഡ് ഷോറൂം ഉടമയുമായ ജവിൻ മാത്യു (52) അപകടത്തിൽ മരിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടകം പോർട്ടിനു സമീപത്തെ അഭയ ഫ്യൂണറൽ സർവീസിന്റെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ മോർച്ചറിയിൽ നിന്നും രാവിലെ ഒൻപതിനു വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്നു, ഉച്ചയ്ക്ക് ഒരു മണിയോടെ ചാലുകുന്നിലെ സി.എസ്.ഐ പള്ളിയിൽ അന്ത്യകർമ്മങ്ങൾ നടത്തും. ഭാര്യ അനു ജവിൻ. മക്കൾ – കർമ, കാമറിൻ, കേരൾ. ജെവിൻ കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയതിനെ തുടർന്നു കൊവിഡ് മാനദണ്ഡം പാലിച്ചാകും സംസ്കാരം നടത്തുക.