കുറ്റ്യാടി: കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയില്‍ സ്വകാര്യ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്. കടിയങ്ങാട് പെട്രോള്‍ പമ്പിന് സമീപം കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
Advertisements
അപകടത്തിൽ ബസ്സിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് നിസ്സാരമാണെന്നാണ് ലഭിക്കുന്ന വിവരം. അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.