നൈനിറ്റാൾ: ഉത്തരാഖണ്ഡിൽ വിനോദ സഞ്ചാരികളുമായെത്തിയ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അഞ്ച് സ്ത്രീകളും, ഒരു പുരുഷനും, ഒരു കുട്ടിയുമാണ് മരിച്ചത്. നൈനിറ്റാൾ ജില്ലയിലെ കലദുങ്കിയിലാണ് സംഭവം. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു.
ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നും വിനോദ സഞ്ചാരികളുമായി നൈനിറ്റാളിലെത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബസ് മറിഞ്ഞത്. അപകടസമയത്ത് ബസിൽ 33 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. നൈനിറ്റാള്‍ സന്ദർശനം കഴിഞ്ഞ് സംഘം തിരികെ പോകുന്ന വഴി കലാധുങ്കി റോഡിൽവെച്ച് അപകടം സംഭവിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം എങ്ങിനെയാണ് ബസ് അപകടത്തിൽപ്പെട്ടതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. റോഡിലെ കുഴിയിൽ വീണ് ബസിന് നിയന്ത്രണം വിട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മതിയായ വെളിച്ചമില്ലാത്തതും കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു.