കോട്ടയം: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടും. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും പത്ത് രൂപയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച എല്‍ഡിഎഫ് യോഗം വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടേണ്ടെന്നും തീരുമാനമെടുത്തു. അതേസമയം, തീരുമാനം സ്വീകാര്യമല്ലെന്നും വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. മിനിമം നിരക്ക് 12 രൂപയെങ്കിലും ആക്കണം. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള നിരക്ക് വര്‍ധനവ് ഫലപ്രദമല്ല- ബസുടമകള്‍ പറഞ്ഞു.
എല്‍.ഡി.എഫ് അംഗീകാരം നല്‍കിയിതിനാല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടനെ ഇറങ്ങിയേക്കും. എട്ടു രൂപയായിരുന്ന മിനിമം ചാര്‍ജാണ് 10 രൂപയാക്കി വര്‍ധിപ്പിക്കുന്നത്.ഇന്ധന വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം ചെയ്തിരുന്നു. ആവശ്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.