വിദ്യാർത്ഥിയ്ക്ക് കൺസഷൻ നിഷേധിച്ചു : എസ് ടി തുക മടിയിലേയ്ക്ക് വലിച്ചെറിഞ്ഞു ; ജാക്വിലിൻ ബസ് കണ്ടക്ടറെയും ഉടമയെയും പരാതിയിൽ കുടുക്കി എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി

കോട്ടയം : കോളജ് വിദ്യാർത്ഥയ്ക്ക് എസ്.ടി നിഷേധിക്കുകയും എസ്.ടി തുക മടിയിലേയ്ക്ക് വലിച്ചെറിയുകയും ചെയ്ത കണ്ടക്ടറെ ആർ.ടി.ഒയ്ക്ക് മുന്നിൽ എത്തിച്ച് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ സംഭവത്തിലാണ് ഇപ്പോൾ എ.ഐ.എസ്.എഫ് നടപടിയുമായി രംഗത്ത് എത്തിയത്. എ.ഐ.എസ്.എഫ് നേതാവും വിദ്യാർത്ഥിയുമായ ഷാജോ എസ്. കുടമാളൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.

Advertisements

ഷാജോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് –


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ 29/4/2022 ന് വെള്ളിയാഴ്ച പാലാ സെൻ്റ്.തോമസ് കോളേജിൽ നിന്നും യൂണിവേഴ്സിറ്റി പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്ന വഴി മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ നിന്നും 6.55 പി.എം ന് പുറപ്പെടുന്ന ജാക്വലിൻ ബസ്സിൽ (KL 05 AN 2977) എനിക്ക്, ആ ബസിലെ ജോസ് എന്ന കണ്ടക്ടർ ബസ് കൺസഷൻ നിഷേധിക്കുന്ന സാഹചര്യമുണ്ടായി.ഞാൻ നൽകിയ രണ്ട് രൂപ എൻ്റെ മടിയിലേയ്ക്ക് എറിഞ്ഞ് തന്ന് കൺസഷൻ തരാൻ സൗകര്യമില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്.എന്നെക്കൊണ്ട് ഫുൾ ടിക്കറ്റ് ഇയാൾ എടുപ്പിക്കുകയും ചെയ്തു.കൺസഷൻ ഏഴ് വരെയുണ്ട് എന്ന് പറഞ്ഞപ്പോൾ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയും അവൻ പാർട്ടിക്കാരുടെ ഷോ കാണിക്കുവാന്ന് മറ്റ് യാത്രക്കാരോട് പറഞ്ഞ് അപമാനിക്കുന്നതിനും ആണ് ഈ ചേട്ടൻ ശ്രമിച്ചത്.

ഈ സംഭവം ചൂണ്ടിക്കാണിച്ചുകൊണ്ട്,കോട്ടയം RTOയ്ക്ക് 4/5/2022ൽ ” AlSF ജില്ലാ കമ്മിറ്റി “എൻ്റെ കൺസഷൻ കാർഡിൻ്റെയും,ഞാനെടുത്ത ടിക്കറ്റിൻ്റെയും കോപ്പി വച്ചുകൊണ്ട് പരാതി കൊടുത്തു.ഇന്നലെ കണ്ടക്ടറെ RTO ഓഫീസിൽ വിളിപ്പിച്ചു.ബസിൽ അഹങ്കാരത്തോടെ അധിക്ഷേപിച്ച അദ്ദേഹം ക്ഷമ പറഞ്ഞു പരാതി പിൻവലിയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും നിയമപരമായി തന്നെ മുന്നോട്ട് പോകുവാനാണ് ഞങ്ങൾ തീരുമാനിച്ചത്.വിദ്യാർത്ഥികളോടുള്ള പുച്ഛവും അവരെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റവും ഇയാളുടെ സ്ഥിരം സ്വഭാവമാണ്.
അതുകൊണ്ട് തന്നെ ഇന്ന് (7/5/22) RTO ഓഫീസിൽ ഇയാളുടെ കണ്ടക്ടർ ലൈസൻസ് ഏൽപ്പിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്.നിയമപരമായ നടപടി കണ്ടെക്ടർക്കെതിരെ ഉണ്ടാകുമെന്ന് RTO ഓഫീസിൽ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.

ഇത് എല്ലാവർക്കും ഒരു പാഠം ആകുവാനാണ് ഇതിവിടെ കുറിച്ചത്.
വിദ്യാർത്ഥിയ്ക്ക് ബസ് കൺസഷൻ 7 മണിവരെയുണ്ട്.അത് നിഷേധിക്കാൻ ഒരാൾക്കും അവകാശമില്ല.നിഷേധിക്കുന്നവർക്ക് ഇയാളുടെ അനുഭവം ഒരു പാഠം ആകട്ടെ..
ബസ് കൺസഷൻ നിഷേധിച്ചതിനും മറ്റും ബസ് ജീവനക്കാരെ ആക്രമിച്ചും ബസ് തടഞ്ഞിട്ടും മറ്റ് ക്കാരുടെ അവകാശത്തെ നിഷേധിക്കുന്നതിനേക്കാൾ നല്ലത് നിയമപരമായി നേരിടുകയെന്നതാണ്.
ബസ് കൺസഷൻ നിഷേധിച്ചാൽ വിദ്യാർത്ഥികൾക്ക് പരാതിപ്പെടുന്നതിനായി Students Traveling Fecility Committee യ്ക്ക് കീഴിലായി ജില്ലയിൽ നൽകിയിട്ടുള്ള ടോൾ ഫ്രീ നമ്പറാണ് ചുവടെ ചേർത്തിട്ടുള്ളത്.വിദ്യാർത്ഥികൾ ഇതുപയോഗിക്കുക.
9188961005
ഈ വിഷയത്തിൽ ഇടപെട്ട AlSF കോട്ടയം ജില്ലാ കമ്മിറ്റിയ്ക്കും,മാതൃകാപരമായി നിയമനടപടികൾ സ്വീകരിച്ച കോട്ടയം RTO,MVD യ്ക്കും അഭിവാദ്യങ്ങൾ.

Hot Topics

Related Articles