പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി മദ്യ ലഹരിയിൽ ഡ്രൈവർ സ്വകാര്യ ബസ് ഓടിച്ചു; യാത്രക്കാർ ബഹളം വച്ചതോടെ ബസ് ഉപേക്ഷിച്ച് ഓടി; കോട്ടയം പാലായിൽ എം. ആന്റ.എം ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

പാലായിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം : പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി മദ്യ ലഹരിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ, മോട്ടോർ വാഹന വകുപ്പിന്റെ പരശോധന സംഘത്തെ കണ്ട് സ്വകാര്യബസ് നടുറോഡിൽ ഉപേക്ഷിച്ച് ശേഷം ഓടിരക്ഷപ്പെട്ടു. പാലാ റൂട്ടിൽ സർവീസ് നടത്തുന്ന എം. ആന്റ് എം ബസ്സിലെ ഡ്രൈവറാണ് സ്വകാര്യബസ് നടുറോഡിൽ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച രാത്രി രാത്രി ഒൻപത് മണിയോടെ പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിലായിരുന്നു സംഭവങ്ങൾ. കോട്ടയം പാലാ റൂട്ടിൽ സർവീസ് നടത്തുന്ന എം.ആന്റ് എം ബസ്സിലെ ഡ്രൈവർ മദ്യലഹരിയിൽ ആണെന്ന് നാട്ടുകാരാണ് പരാതിപ്പെട്ടത്. തുടർന്ന് പാലാ ആർടിഒ ഓഫീസിൽ നിന്നുള്ള മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തുകയായിരുന്നു. യാത്രക്കാർ ബഹളം വയ്ക്കുകയും സ്ക്വാഡ് സംഘം എത്തുകയും ചെയ്തതോടെ, ഡ്രൈവർ നടുറോഡിൽ ബസ് ഉപേക്ഷിച്ച ശേഷം മറ്റൊരു ബസ്സിൽ കയറി രക്ഷപ്പെട്ടു.

തുടർന്ന് ഇയാളുടെ ഫോൺ നമ്പർ ശേഖരിച്ച മോട്ടോർ വാഹന വകുപ്പ് അധികൃതർ ഇയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും താൻ ബസ് ഓടിച്ചിട്ടേ ഇല്ലെന്ന് നിലപാടാണ് ഇയാൾ സ്വീകരിച്ചത്. പുതുവത്സരത്തലേന്ന് അപകടങ്ങൾ ഒഴിവാക്കുന്നതിന് ഭാഗമായി സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് , മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.

തുടർന്ന് ബസ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് അധികൃതർ തുടർനടപടികൾക്കായി പാലാ പൊലീസിന് വാഹനം കൈമാറി. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി 31 രാത്രിയിൽ ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന ശക്തമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

Hot Topics

Related Articles